Menu Close



Notifications & Announcements


28/11/2021

നൂറുല്‍ ഉലമ സ്മാരക നിധി സമാഹരണം ഒന്നാം സ്ഥാനം നേടുന്ന ഘടകങ്ങള്‍ക്ക് നൂറുല്‍ ഉലമ അവാര്‍ഡ് നല്‍കും


സഅദിയ്യ സനദ് ദാനം നൂറുല്‍ ഉലമ സ്മാരക നിധി സമാഹരണം ഒന്നാം സ്ഥാനം നേടുന്ന യൂണിറ്റ്,സര്‍ക്കിള്‍,സോണ്‍ ഘടകങ്ങള്‍ക്ക് നൂറുല്‍ ഉലമ അവാര്‍ഡ് നല്‍കും ദേളി: ഡിസംബര്‍ 4-ന് നടക്കുന്ന ജാമിഅ സഅദിയ്യ സനദ് ദാന താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് ശിലാസ്ഥാപനം നടത്തുന്ന നൂറുല്‍ ഉലമ റസര്‍ച്ച് സെന്ററിന് ഏറ്റവും കൂടുതല്‍ സംഖ്യ സമാഹരിക്കുന്ന യൂണിറ്റ്, സര്‍ക്കിള്‍, സോണുകള്‍ക്ക് ് നൂറുല്‍ ഉലമ അവാര്‍ഡ് നല്‍കും. യൂണിറ്റുകള്‍ക്ക് നിശ്ചയിച്ച 33,000 ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കുവര്‍ക്കും പ്രത്യേക മെമെന്റോ നല്‍കും. സമാഹരിച്ച സംഖ്യ നവംബര്‍ 30, ഡിസംബര്‍ 1 ദിവസങ്ങളില്‍ സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ നേതൃത്വത്തില്‍ സോണുകളില്‍ നടക്കുന്ന ഖാദിരിയ്യ സംഗമത്തില്‍ സോണ്‍തല സംഘത്തിന് കൈമാറും. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, ലത്തീഫ് സഅദി പഴശ്ശി, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, അബ്ദുറഹ്‌മാന്‍ സഖാഫി പൂത്തപ്പലം തുടങ്ങിയവര്‍ സംബന്ധിക്കും.