Menu Close



Notifications & Announcements


23/01/2021

ബെള്ളിപ്പാടി ഉസ്താദ് അനുസ്മരണം തിങ്കളാഴ്ച


ദേളി: പ്രമുഖ പണ്ഡിതനും സമസ്ത ജില്ലാ ഉപാദ്ധ്യക്ഷനും മുഹിമ്മാത്ത് സദര്‍ മുദരിസുമായ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും ജനുവരി 25ന് വൈകിട്ട് 4 മണിക്ക് സഅദിയ്യയില്‍ നടക്കും. ശരീഅത്ത് കോളേജ് പ്രിന്‍സിപ്പള്‍ എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് നേതൃത്വം നല്‍കും.മുഹമ്മദ് സ്വാലിഹ് സഅദി, കെ.കെ ഹുസൈന്‍ ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് , ഉബൈദുല്ലാഹ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി തുടങ്ങിയവര്‍ സംബന്ധിക്കും.