Menu Close



Notifications & Announcements


08/11/2020

സഅദിയ്യയില്‍ താജുല്‍ ഉലമ,നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച ഡിസംബര്‍ 13ന്,


ദേളി: ജാമിഅ സഅദിയ്യയുടെ സ്ഥാപിതകാലം മുതല്‍ പ്രസിഡന്റായിരുന്ന താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളുടെ ഏഴാം ആണ്ടും ജനറല്‍ മാനേജറായിരുന്ന നൂറുല്‍ ഉലമാ എം.എ ഉസ്തദിന്റെ ആറാം ആണ്ട് നേര്‍ച്ചയും ഡിസംബര്‍ 13ന് നടത്താന്‍ സഅദിയ്യ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനച്ചു.കോവിഡ് സാഹചര്യം പരിഗണിച്ച് ഓണ്‍ലൈനിലൂടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ നടത്തിപ്പിന് സ്വാഗതസഘം രൂപീകരിച്ചു. ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൺവെഷന്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. കല്ലട്ട്ര മാഹിന്‍ ഹാജി,ബി.എസ് അബ്ദല്ലകുഞ്ഞി ഫൈസി, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്. എം.വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ പരിയാരം,പി.കെ അലികുഞ്ഞി ദാരിമി, അബ്ദുല്ലക്കുട്ടി ബാഖവി മഖ്ദൂമി, എം.എ അബ്ദുല്‍വഹാബ് തൃക്കരിപ്പൂര്‍,ജി.സി.സി പ്രതിനിധി ഹാജി ഹമീദ് പരപ്പ, പ്രസംഗിച്ചു.പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി നന്ദിയും പറഞ്ഞു.