Menu Close



Notifications & Announcements


27/11/2019

ഗോള്‍ഡന്‍ ജൂബിലി സന്ദേശ വിളംബരവുമായി സഅദിയ സ്‌നേഹസഞ്ചാരം ഡിസംബര്‍ 10ന് കുമ്പോല്‍ തങ്ങള്‍ നയിക്കും


ദേളി: അമ്പതാണ്ട് പിന്നിട്ട ജാമിഅ സഅദിയയുടെ സന്ദേശ വിളംബരവുമായി എറണാകുളത്ത് നിന്നും പ്രയാണം ആരംഭിക്കുന്ന സഅദിയ സ്‌നേഹ സഞ്ചാരം സംഘടിപ്പിക്കാന്‍ സ്വാഗതസംഘം യോഗം തീരുമാനിച്ചു. ഡിസംബര്‍ 10 ന് ആരംഭിക്കുന്ന സഞ്ചാരം വിവിധ ജില്ലകളില്‍ പര്യടനം നടത്തി 16 ന് തളിപ്പറമ്പില്‍ സമാപിക്കും . സഞ്ചാരത്തിന്ന് സഅദിയ്യ പ്രസിഡണ്ടും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ സയ്യിദ് കെ എസ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്തം നല്‍കും . എന്‍ അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി , പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി എന്നിവര്‍ ഉപനായക•ാരാണ് . ജ്ഞാനം മനനം മുന്നേറ്റം എന്ന പ്രമേയത്തിലൂന്നി സമൂഹത്തില്‍ സൗഹാര്‍ദ്ദവും സ്‌നേഹവും വളര്‍ത്തുന്ന ശക്തമായ ചുവടുവെപ്പാവും സഅദിയ സ്‌നേഹ സഞ്ചാരം. മത സമൂഹങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം ശക്തമാക്കേണ്ട സമകാലിക സാഹചര്യത്തില്‍ വിവിധ മതനേതാക്കളും സാംസ്‌കാരിക മേഖലയിലെ പ്രമുഖരും യാത്രയിലെ സ്വീകരണ കേന്ദ്രങ്ങളില്‍ സംവദിക്കും . ഡയറക്ടര്‍മാരായി സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത് ,പി ടി പി മര്‍സൂഖ് സഅദി പാപ്പിനശ്ശേരി ,അബ്ദുല്‍ ഖാദര്‍ ഹാജി രിഫായി , ഷാഫി സഅദി ഷിറിയ എന്നിവരെയും കോ-ഓര്‍ഡിനേറ്റര്‍മാരായി സി എന്‍ ജഅഫര്‍ , സാദിഖ് ആവളം എന്നിവരെയും തിരഞ്ഞെടുത്തു . വൈസ് ചെയര്‍മാന്‍ പനാമ പി എം മുസ്തഫ ഹാജി അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗം സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു . സയ്യിദ് പി എസ ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ,സയ്യിദ് ജലാലുദ്ധീന്‍ ബുഖാരി,സയ്യിദ് അബ്ദുറഹ്മാന്‍ സഹീര്‍ അല്‍ ബുഖാരി , സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ , സയ്യിദ് ഹിബത്തുല്ല അല്‍ ബുഖാരി ,എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ , ഹനീഫ് എം അനീസ് , കെ എം അബ്ദുല്‍ ഖാദര്‍ കരുവഞ്ചാല്‍ , കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി , ഇസ്മായീല്‍ സഅദി പാറപ്പള്ളി, മൂസ സഖാഫി കളത്തൂര്‍ , സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍ ,സി കെ എം അഷറഫ് മൗലവി കണ്ണൂര്‍ , സി എച്ച് ഇഖ്ബാല്‍ ,ആസിഫ് ഫാളിലി , സിദ്ദീഖ് സഖാഫി ബായാര്‍ ,ബി കെ അഹമ്മദ് മുസ്ലിയാര്‍ കുണിയ, അബ്ദുല്ല സഅദി ചിയൂര്‍ , ബി എ അലി മൊഗ്രാല്‍ ,ബഷീര്‍ മങ്കയം ,നാസര്‍ ബന്താട് , തുടങ്ങിയവര്‍ സംബന്ധിച്ചു .