Menu Close

News & Updates


..

സഅദിയ്യ ഖാദിരിയ്യ സംഗമം നവംബര്‍ 30, ഡിസംബര്‍ 01 നൂറുല്‍ ഉലമ സ്മാരക നിധി നേതാക്കള്‍ ഏറ്റ് വാങ്ങുന്നു

28/11/2021

കാസര്‍കോട്: നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ സ്മാരകമായ മഖ്ബറ പരിസരത്ത് നിര്‍മ്മിക്കുന്ന നൂറുല്‍ ഉലമ സ്മാരക റിസര്‍ച്ച് സെന്ററിന്റെ നിര്‍മ്മാണാവശ്യാര്‍ത്ഥം യൂണിറ്റുകളില്‍ നിന്ന് സമാഹരിക്കുന്ന ഫണ്ട് നവംബര്‍ 30-നും ഡിസംബര്‍ 01-നും സോണ്‍ കേന്ദ്രങ്ങളില്‍ നിന്ന് സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ നേതൃത്വത്തില്‍ പ്രാസ്ഥാനിക നേതാക്കള്‍ ഏറ്റുവാങ്ങും.

യൂണിറ്റുകളില്‍ നിന്ന് 33,000 രൂപയില്‍ കുറയാത്ത സംഖ്യ സ്വരൂപണം യൂണിറ്റുകളില്‍ പൂര്‍ത്തിയായി വരുന്ന ജില്ലാ സോണ്‍ തലങ്ങളില്‍ രൂപീകരിച്ച് ഖാദിരിയ്യ സമിതി സമാഹരണത്തിന് നേതൃത്വം നല്‍കുന്നു.

നവംബര്‍ 31-ന് രാവിലെ 9 മണി തൃക്കരിപ്പൂര്‍ മുജമ്മഅ്, 10.30 കാഞ്ഞങ്ങാട് സുന്നി സെന്റര്‍, 12.00 കുണിയ താജുല്‍ ഉലമ സെന്റര്‍, 1.30 കാസര്‍കോട് സുന്നി സെന്റര്‍, 3.00 മുള്ളേരിയ അഹ്ദലിയ്യ സെന്റര്‍, 4.30 ബദിയടുക്ക മസ്ജിദ് ഫത്ഹ്, ഡസംബര്‍ 1-ന്‌സ 1 മണിക്ക് കുമ്പള ശാന്തിപ്പള്ള മുഹിമ്മാത്ത് ഹാള്‍, 3 മണിക്ക് ഉപ്പള ബേക്കൂര്‍ തൂജുല്‍ ഉലമ സെന്റര്‍, 4.30 മഞ്ചേശ്വര്‍ മള്ഹര്‍.

ചെയര്‍മാന്‍ സയ്യിദ് ജലാലുദ്ദീന്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സമിതി യോഗം പരിപാടിക്ക് അന്തിമ രൂപം നല്‍കി. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ചര്‍ച്ച അവതരിപ്പിച്ചു.


More Photos