Menu Close

News & Updates


.

സഅദിയ്യ മീലാദ് കാമ്പയിന് പ്രൗഢ തുടക്കം

07/10/2021

ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് കാമ്പയിന് സഅദിയ്യയില്‍ പ്രൗഢ തുടക്കം. കേരള മുസ് ലിം ജമാഅത്ത സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി തങ്ങള്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. കെ കെ ഹുസൈന്‍ ബാഖവി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഉബൈദുല്ലാഹി സഅദി നദ്‌വി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്ലതീഫ് സഅദി കൊട്ടില, ചിയ്യൂര്‍ അബ്ദുല്ല സഅദി, ജഅ്ഫര്‍ സഅദി അച്ചൂര്‍, അഹമ്മദലി ബണ്ടിച്ചാല്‍, ഹസ്സന്‍ കുഞ്ഞി മള്ഹര്‍ സംബന്ധിച്ചു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി മൗലിദ് ജല്‍സ, ഹുബ്ബുറസൂല്‍ പ്രഭാഷണം, ബുര്‍ദ ആസ്വാദനം, സന്ദേശ വിളംബരം, സാന്ത്വന പ്രവര്‍ത്തനം, കലാ സാഹിത്യ മത്സരം, മീലാദ് കോണ്‍ഫറന്‍സ് എന്നിവ നടക്കും.

പരിപാടിയുടെ നടത്തിപ്പിനുള്ള സ്വാഗത ഭാരവാഹികളായി അഹമ്മദലി ബണ്ടിച്ചാല്‍ (ചെയര്‍മാന്‍) ശരീഫ് സഅദി മാവിലാടം, ഇബ്‌റാഹിം സഅദി വിട്ടല്‍, അബ്ദുറസാഖ് ഹാജി മേല്‍പ്പറമ്പ് (വൈസ് ചെയര്‍മാന്‍) ഇസ്മാഈല്‍ സഅദി പാറപ്പള്ളി (ജനറല്‍ കണ്‍വീനര്‍) സലാഹുദ്ദീന്‍ അയ്യൂബി, ഹമീദ് സഅദി, ഖലീല്‍ മാക്കോട് (കണ്‍വീനര്‍) അബ്ദുല്‍ ഹമീദ് ടി പി ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

 


More Photos