Menu Close

News & Updates


.

പരിസ്ഥിതി ദിനത്തില്‍ ഹരിത കാമ്പസ് ഒരുക്കി സഅദിയ്യ

06/06/2021

ദേളി: ലോക പരിസ്ഥിതി ദിനത്തില്‍ സഅദിയ്യയുടെ വിശാലമായ കോമ്പൗണ്ടില്‍ ഹരിത കാമ്പസ് ഒരുങ്ങുന്നു. പരിപാടിയുടെ ഉദ്ഘാടനം വൃക്ഷതൈ നട്ട് അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എ നിര്‍വ്വഹിച്ചു. ഹരിത വല്‍ക്കരണം, അഗ്രികള്‍ച്ചറിസം, ശുചിത്വം, ആരോഗ്യ സംരക്ഷണം തുടങ്ങിയ പദ്ധതികള്‍ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ നടപ്പിലാക്കും.

 

പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഹരിത കാമ്പസ് പദ്ധതികള്‍ വിശദീകരിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ തങ്ങള്‍ കണ്ണവം, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ശറഫുദ്ദീന്‍ സഅദി, ഹനീഫ അനീസ്, ഇബ്‌റാഹീം സഅദി വിട്ടല്‍, ഖലീല്‍ മാക്കോട്, സുലൈമാന്‍ ഹാജി വയനാട്, എര്‍മു ദേളി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹരിത കാമ്പസ് കോഡിനേറ്റര്‍ ഉസ്മാന്‍ റസാ സഅദി സ്വാഗതം പറഞ്ഞു.


More Photos