Menu Close

News & Updates


.

ബംഗളൂരുവില്‍ താജുല്‍ ഉലമ -നൂറുല്‍ ഉലമ അനുസ്മരണം വെള്ളിയാഴ്ച.

03/12/2020

ബംഗളൂരു: ജാമിഅ സഅദിയ്യ അറബിയ്യ ബംഗളൂരു കമ്മിറ്റി സംഘടിപ്പിക്കുന്ന താജുല്‍ ഉലമ-നൂറുല്‍ ഉലമ അനുസ്മരണ പ്രാര്‍ഥനാ സമ്മേളനം ഡിസംബർ 4 ന് ബംഗളൂരുവില്‍ നടക്കും. 

മെജസ്റ്റിക് ഹസ്രത്ത് ബക്ഷബാര്‍ മജ്‌സിദ് ഓഡിറ്റോറിയത്തില്‍ രാത്രി ഒമ്പത് മണിക്ക് നടക്കുന്ന പരിപാടി സയ്യിദ് ഇബ്‌റാഹിം ബാഫഖി തങ്ങള്‍ കടലുണ്ടിയുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. സഅദിയ്യ ബെംഗളൂരു കമ്മിറ്റി പ്രസിഡന്റ് ബി എം ഉമ്മര്‍ ഹാജിയുടെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് കര്‍ണാടക ജനറല്‍ സെക്രട്ടറി എന്‍ കെ എം ശാഫി സഅദി ഉദ്ഘാടനം ചെയ്യും. സഅദിയ്യ കേന്ദ്രകമ്മിറ്റി സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും. റഫീഖ് സഅദി ദേലംപാടി മുഖ്യപ്രഭാഷണം നടത്തും. ബാത്തിഷ സഖാഫി ആലപ്പുഴ, യൂസുഫ് സഅദി അയ്യങ്കേരി, ജി എ ബാവ, സി എ ഹകീം, അബ്ദുര്‍റഹ്മാന്‍ ഹാജി ഉള്‍സൂര്‍, ജഅ്ഫര്‍ നൂറാനി, ഇബ്‌റാഹിം സഖാഫി പയോട്ട, ഹബീബ് നൂറാനി തുടങ്ങിയവര്‍ പ്രസംഗിക്കും. ബശീര്‍ സഅദി സ്വാഗതം പറയും.


More Photos