Menu Close

News & Updates


.

ദുബൈ സഅദിയ്യ: സയ്യിദ് ത്വാഹാ തങ്ങള്‍ പ്രസിഡണ്ട്, അമീര്‍ ഹസന്‍ സെക്രട്ടറി ജലീല്‍ ഹാജി ഫൈനാന്‍സ്

12/03/2020

 തെന്നിന്ത്യയിലെ അത്യുന്നത മത- ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ ജാമിഅ സഅദിയ്യ: അറബിയ്യ ദുബൈ ഇന്ത്യന്‍ സെന്ററിന് പുതിയ നേതൃത്വം നിലവില്‍ വന്നു. സയ്യിദ് ത്വാഹാ ബാഫഖി തങ്ങള്‍ പ്രസിഡണ്ടും അമീര്‍ ഹസന്‍ ജന: സെക്രട്ടറിയും ജലീല്‍ ഹാജി ഗുരുവായൂര്‍ ഫൈനാന്‍സ് സെക്രട്ടറിയുമായി, ഖിസൈസ് സഅദിയ്യ സെന്ററില്‍ നടന്ന ജനറല്‍ ബോഡി യോഗം തെരെഞ്ഞെടുത്തു.   

                 ദുബൈ ഔഖാഫിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സഅദിയ്യ ഇന്ത്യന്‍ സെന്ററില്‍ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ മദ്രസാ പഠനവും അതോടൊപ്പം ഖുതുബ പരിഭാഷ, റമളാന്‍ പ്രഭാഷണം, മസ്ജിദ് ക്ലാസുകള്‍, സമൂഹ ബോധവല്‍ക്കരണം തുടങ്ങിയ മതപ്രബോധന പ്രവര്‍ത്തനങ്ങളും നടന്ന് വരുന്നു. സയ്യിദ് ത്വാഹാ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജാമിഅ സഅദിയ്യ: കേന്ദ്ര കമ്മിറ്റി അംഗം ഗഫാര്‍ സഅദി രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തന കാലയളവിലെ റിപ്പോര്‍ട്ട് ശിഹാബുദ്ദീന്‍ സഅദി കള്ളാറും വരവ് ചെലവ് കണക്ക്, ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവ അമീര്‍ ഹസനും അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസര്‍ ഗഫാര്‍ സഅദി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികള്‍: സയ്യിദ് ത്വാഹാബാഫഖി തങ്ങള്‍ (പ്രസിഡണ്ട്) സയ്യിദ് ഫസല്‍ തങ്ങള്‍, അബൂബക്കര്‍ നദ് വി, മുനീര്‍ ബാഖവി തുരുത്തി, മുഹമ്മദ് സഅദി കൊച്ചി, അന്‍വര്‍ നെല്ലിക്കുന്ന് (വൈ. പ്രസിഡണ്ടുമാര്‍) അമീര്‍ ഹസന്‍ കന്യാപാടി (ജന. സെക്രട്ടറി) സലാം ബംബ്രാണ, ശിഹാബുദ്ധീന്‍ സഅദി കള്ളാര്‍ ,അനീസ് തലശ്ശേരി, നാസിക് മാങ്ങാട്, ശഫീഖ് പുറത്തീല്‍, ഫൈസല്‍ എതിര്‍ത്തോട് (ജോ. സെക്രട്ടറിമാര്‍) അബ്ദുല്‍ ജലീല്‍ ഹാജി ഗുരുവായൂര്‍ (ട്രഷറര്‍)

          ശംസുദ്ദീന്‍ പുഞ്ചാവി, സൈദ് സഖാഫി ,ഉമര്‍ സഅദി കര്‍ണൂര്‍ ,മുഹമ്മദ് കുഞ്ഞി ഹാജി ചിത്താരി, അബൂബക്കര്‍ സഅദി ആലക്കാട്, ഹക്കീം ഹാജി കോട്ടക്കുന്ന്, ശാജഹാന്‍ കാഞ്ഞങ്ങാട്, റസാഖ് സഅദി കൊല്യം, നാസര്‍ സഅദി ആറളം, ജംഷീര്‍ കെ.കെ, ശുകൂര്‍ മനില, ശിഹാബ് പുത്തരിയടുക്കം, ശരീഫ് പയ്യോളി, റഹീം പൂച്ചക്കാട്, ജബ്ബാര്‍ മാസ്റ്റര്‍, ജാഫര്‍ പൊവ്വല്‍, നൗഷാദ് മുണ്ടിയത്തടുക്ക, ഇബ്‌റാഹീം സഖാഫി തുപ്പക്കല്‍, അശ്‌റഫ് മാട്ടൂല്‍, നിയാസ് ചൊക്ലി, സയ്യിദ് വെള്ളച്ചാല്‍, നവാസ് മട്ടന്നൂര്‍, ശുകൂര്‍ ആറങ്ങാടി, ഇല്ലിയാസ് സഅദി നരിക്കുനി, ശാനവാസ് തൃശൂര്‍, ശാഹുല്‍ ഹമീദ് സഅദി, ഫസലുര്‍റഹ്മാന്‍ ഇര്‍ഫാനി, ബിന്‍യാമീന്‍, നാസര്‍ സഅദി കുടക്, മുഹമ്മദലി ഹിമമി, റാസിഖ് മാട്ടൂല്‍, ദാവൂദ് തൃശൂര്‍, അസീസ് വേങ്ങര, അമീറലി ഉടുമ്പുന്തല എന്നിവരെ മെമ്പര്‍മാരായും തെരെഞ്ഞെടുത്തു.

 


More Photos