Menu Close

News & Updates


.

പൗരത്വ പ്രശ്‌നത്തില്‍ ആശങ്ക പങ്കുവെച്ച് സഅദിയ്യ: പ്രവാസി കുടുംബ സംഗമം

25/12/2019

ദേളി  : പ്രവാസ ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുതിന് സംഘടിപ്പിച്ച സഅദിയ്യ പ്രവാസി കുടുംബ സംഗമം പൗരത്വ ഭേദഗതിയുടെ പാശ്ചാത്തലത്തില്‍ രാജ്യത്ത് സംജാദമായ പ്രതിസന്ധിയില്‍ കടുത്ത ആശങ്ക പങ്കുവെച്ചു. നിയമ ഭേദഗതിക്കെതിരെ പരസ്യമായ മുദ്രാവാക്യങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കുമപ്പുറം നിയമപരവും പക്വവുമായ ഇടപെടലുകള്‍ അനിവാര്യമാണ്. നിയമ ഭേദഗതിയിലൂടെ സംജാദമാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവഭോധം സൃഷ്ടിക്കണമെും സംഗമം അഭിപ്രായപ്പെട്ടു. പ്രവാസ മേഖലയിലെ തിരിച്ചു പോക്കും തൊഴില്‍ പ്രതിസന്ധിയും പ്രവാസി കുടുംബങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കണം സാമ്പത്തിക രംഗത്ത് ചെലവ് ചുരുക്കലിന്റെയും കരുതി വെപ്പിന്റെയും സംസ്‌കാരം രൂപപ്പെടണം സംഗമം അഭിപ്രായപ്പെട്ടു. 

സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിലെ പ്രവര്‍ത്തകര്‍ സംബന്ധിച്ചു. അബ്ദുല്ല ഹാജി കുവൈത്ത്, ഹുസൈനാര്‍ ഹാജി ഒമാന്‍, റഹീം ഹാജി ചട്ടഞ്ചാല്‍, ശംസുദ്ദീന്‍ പുഞ്ചാവി, പി എസ് മുഹമ്മദ് കുഞ്ഞി പുഞ്ചാവി, മുഹമ്മദ് കുഞ്ഞി പഞ്ചാവി, സ്വാലിഹ് ഹാജി മുക്കൂട്, സത്താര്‍ ഹാജി ചെമ്പരിക്ക ബഷീര്‍ സഅദി അജ്മാന്‍ ഉബൈദ് സഅദി പഴശ്ശി, റഊഫ് ഉദുമ പടിഞ്ഞാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഗഫ്ഫാര്‍ സഅദി രണ്ടത്താണി സ്വാഗതവും മുനീര്‍ ബാഖവി തുരുത്തി നന്ദിയും പറഞ്ഞു.


More Photos