Menu Close

News & Updates


.

പതാക ഉയര്‍ന്നു; സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം

24/12/2019

കാസര്‍കോട് | ജാമിഅ സഅദിയ്യ അറബിയ്യയുടെ അമ്പതാണ്ടിന്റെ മുന്നേറ്റം അടയാളപ്പടുത്തുന്ന ഗോള്‍ഡന്‍ ജൂബിലി സമാപന പരിപാടികള്‍ വെള്ളിയാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി ദേളി സഅദാബാദില്‍ നടക്കും. 29ന് പതിനായിരങ്ങള്‍ സംബന്ധിക്കുന്ന സനദ് ദാന മഹാസമ്മേളനത്തോടെ സമാപിക്കും. 602 സഅദികളും 95 അഫ്ള ൽ സഅദികളും 57 ഖുര്‍ആന്‍ മനപാഠമാക്കിയ ഹാഫിളീങ്ങളടക്കം 754 യുവ പണ്ഡിതര്‍ സനദ് ഏറ്റ് വാങ്ങും. രാജ്യത്തെ സമുന്നത പണ്ഡിതര്‍ക്കു പുറമെ അന്താരാഷ്ട്ര വ്യക്തിത്വങ്ങള്‍, ഗവര്‍ണ്ണര്‍, മന്ത്രിമാര്‍, സാംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. സമാപന പരിപാടികള്‍ക്ക് ഔപചാരിക തുടക്കം കുറിച്ച് സഅദാബാദില്‍ പതാക ഉയര്‍ന്നു.

 

വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗോള്‍ഡന്‍ ജൂബിലി ഉദ്ഘാടനം ചെയ്യും. സൗഹൃദ സമ്മേളനം, ആത്മീയ സമ്മേളനം, ബയോ ഡൈവേഴ്‌സ് സിറ്റി സമ്മിറ്റ്, മില്ലത്ത് കോണ്‍ഫ’റന്‍സ്, ഉറുദു സമ്മേളനം, അക്കാദമിക് സെമിനാര്‍, ദേശീയോദ്ഗ്രഥന സമ്മേളനം, എക്‌സിബിഷന്‍, ബുക്ക് ഫെയര്‍, ഉലമാ സമ്മേളനം, ആദര്‍ശ സമ്മേളനം, ശൈഖ് സായിദ് ടോളറന്‍സ് കോണ്‍ഫറന്‍സ്, സാംസ്‌കാരിക സന്ധ്യ, സഅദീ സംഗമം, ഉലമാ കോണ്‍ഫറന്‍സ്, സനദ് ദാനം, സ്ഥാനവസ്ത്ര വിതരണം, സിയാറത്ത്, ഖത് മുല്‍ ഖുര്‍ആന്‍ തുടങ്ങി വിവിധ പരിപാടികളാണ് മൂന്ന് ദിനങ്ങളിലായി സംവിധാനിച്ചിട്ടുള്ളത്.വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനവും പുതിയ വിദ്യാഭ്യാസ ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനവും സമ്മേളനത്തില്‍ ഉണ്ടാകും. രാജ്യവും സമൂഹവും നേരിടുന്ന സമകാലീന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.

 

27ന് വെള്ളിയാഴ്ച ഉച്ചക്കുശേഷം തളങ്കര മാലിക്ദീനാര്‍, കീഴൂര്‍ സഈദ് മുസ്ലിയാര്‍, മേല്‍പറമ്പ കെ.വി. ഉസ്താദ്, എം.എ ഉസ്താദ്, അബ്ദുല്‍ ഖാദര്‍ ഹാജി എന്നിവരുടെ മഖ്ബറകളില്‍ സിയാറത്തിനു ശേഷമാണ് ഉദ്ഘാടന പരിപാടികള്‍ തുടങ്ങുന്നത്.

 

സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് കോയമ്മ മാട്ടൂല്‍ തങ്ങള്‍ നേതൃത്വം നല്‍കും. വെള്ളിയാഴ്ച വൈകിട്ട് 4.00 ന് ഉദ്ഘാടന പരിപാടി നടക്കും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സംസ്ഥാന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. 6.30ന് സൗഹൃദ സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിക്കും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി മുഖ്യാതിഥിയായിരിക്കും. വിവിധ പ്രകാശനങ്ങള്‍ എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, എം. രാജഗോപാലന്‍, യു.ടി. ഖാദര്‍, എന്‍ എ ഹാരിസ്, മീരാന്‍ ഹുസൈന്‍ ഹാജി ചെന്നൈ എന്നിവര്‍ നിര്‍വഹിക്കും. നൂറുല്‍ ഉലമ ലൈബ്രറി എന്‍.എ മുഹമ്മദ് ബംഗളൂരു ഉദ്ഘാടനം ചെയ്യും. രാത്രി 8ന് നടക്കുന്ന ആത്മീയ സമ്മേളനം സയ്യിദ് ഹബീബ് മുഹമ്മദ് ഇബ്റാഹിം ഖിള്‌റ് തുര്‍ക്കി ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ.എസ്. ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹിം അല്‍ മുറൈഖി ബഹ്‌റൈന്‍ നേതൃത്വം നല്‍കും.

 

28ന് ശനിയാഴ്ച രാവിലെ 10ന് പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന ബയോഡൈവേഴ്‌സിറ്റി സമ്മിറ്റ് നടക്കും. കെ.പി. അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഡോ. എ.പി. അബ്ദുല്‍ ഹകീം അസ്ഹരി, പുരുഷന്‍ ഏലൂര്‍, സയ്യിദ് മുര്‍ഥളാ ഇന്തോനേഷ്യ പ്രസംഗിക്കും.അമീന്‍ പട്ടീല്‍ എം.എല്‍.എ കെട്ടിടോദ്ഘാടനം നിര്‍വഹിക്കും. രാജ്യം നേരിടുന്ന പ്രശ്‌നങ്ങല്‍ ചര്‍ച്ച ചെയ്യുന്ന തഅ്മീറെ മില്ലത്ത് കോണ്‍ഫറന്‍സ് സയ്യിദ് മിയ വഹീദിന്റെ അധ്യക്ഷതയില്‍ സയ്യിദ് ജാവേദ് അലി ഡല്‍ഹി ഉദ്ഘാടനം ചെയ്യും.ഉച്ചക്ക് 12ന് അക്കാദമിക് സെമിനാര്‍ പ്രൊഫ. എ.കെ. അബ്ദുൽ ഹമീദിന്റെ അധ്യക്ഷതയില്‍ ഡോ. ദാവൂദ് സുഫിയാന്‍ ഹുസൈന്‍ മലേഷ്യ ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈന്‍ രണ്ടത്താണി, ഫൈസല്‍ അഹ്‌സനി ഉളിയില്‍ പ്രസംഗിക്കും.

 

ദേശീയോദ്ഗ്രഥനത്തിന് പ്രാധാന്യം നല്‍കി നാഷണല്‍ ഹാര്‍മണി ഫിയോസ്റ്റ സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ഈജിപ്ത് അംബാസഡര്‍ ഡോ. ശുക്കൂര്‍ നദ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്, കെ.എം.എ റഹീം പ്രസംഗിക്കും.3 മണിക്ക് ഉറുദു ദഅ്‌വ കോണ്‍ഫറന്‍സ് സയ്യിദ് മുഹമ്മദ് ബുഖാരിയുടെ അധ്യക്ഷതയില്‍ വാജിദുദ്ദീന്‍ ഖാദിരി യു.പി. ഉദ്ഘാടനം ചെയ്യും. ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, ഖാസി സിയ പ്രസംഗിക്കും. ഹാഫിള് സംഗമവും നടക്കും.

 

നാലുമണിക്ക് ശൈഖ് സാഇദ് ടോളറന്‍സ് കോണ്‍ഫറന്‍സ് മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. 6.30ന് നടക്കുന്ന ആദര്‍ശ സമ്മേളനത്തിന് അലവി സഖാഫി കൊളത്തൂര്‍ നേതൃത്വം നല്‍കും. സാംസ്‌കാരിക സന്ധ്യ അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി ബായാറിന്റെ അധ്യക്ഷതയില്‍ എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഡോ. കോയ കാപ്പാട്, ജഅ്ഫര്‍ സഅദി ഇരിക്കൂര്‍, അബ്ദുസ്സമദ് അമാനി പട്ടുവം തുടങ്ങിയവരുടെ കലാസംഗമങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കും.

 

29ന് ഞായറാഴ്ച രാവിലെ കുമ്പോല്‍ സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ സ്ഥാനവസ്ത്രം വിതരണം ചെയ്യും. രാവിലെ 7ന് സഅദീ സംഗമം ഹുസൈന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ കെ.എസ്. ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടക്കും.11 മണിക്ക് ഉലമാ കോണ്‍ഫറന്‍സ് എം. അലിക്കുഞ്ഞി മുസ്ലിയാരുടെ അധ്യക്ഷതയില്‍ പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബശീര്‍ ഫൈസി വെള്ളക്കോട് പ്രസംഗിക്കും.

 

ഞായറാഴ്ച വൈകിട്ട് 5ന് സമാപന സനദ് ദാന മഹാസമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ദുബൈ ഔഖാഫ് ഡയറക്ടര്‍ ഡോ. ഉമര്‍ മുഹമ്മദ് ഖത്തീബ് ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്ലിയാര്‍ സനദ്ദാനം നിര്‍വഹിക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും. ഇബ്റാഹിം ഖലീല്‍ ബുഖാരി, താജുശ്ശരീഅ എം. അലിക്കുഞ്ഞി മുസ്ലിയാര്‍, എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, പേരോട് അബ് ദുര്‍റഹ് മാന്‍ സഖാഫി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, റാശിദ് ബുഖാരി, സി.എം. ഇബ്‌റാഹിം പ്രസംഗിക്കും. യേനപ്പോയ അബ് ദുല്ലക്കുഞ്ഞി ഹാജി, എ.പി. അബ്ദുല്‍ കരീം ഹാജി ചാലിയം, കുറ്റൂര്‍ അബ് ദുര്‍റഹ്മാന്‍ ഹാജി, അബ്ദുല്‍ ജലീല്‍ ഹാജി അജ്മാന്‍ അവാര്‍ഡ് സമ്മാനിക്കും. പരിപാടിയില്‍ കോടമ്പുഴ ബാവ മുസ്ലിയാര്‍ക്ക് മജ്‌ലിസുല്‍ ഉലമാഉസഅദിയിന്‍ പ്രത്യേക അവാര്‍ഡ് നല്‍കി ആദരിക്കും.

 

ഗോള്‍ഡന്‍ ജൂബിലി ഭാഗമായി കഴിഞ്ഞ ആറുമാസങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശ രാഷ്ട്രങ്ങളിലും നടന്നത്.

 

പത്രസമ്മേളനത്തില്‍ ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, കെ.പി. ഹുസൈന്‍ സഅദി കെ.സി. റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം.എ. അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സി എല്‍ ഹമീദ് , ശാഫി സഅദി ഷിറിയ സംബന്ധിച്ചു.


More Photos