Menu Close

News & Updates


.

സഅദിയ്യ ഗോൾഡൻ ജൂബിലി സ്നേഹ സഞ്ചാരത്തിന് എറണാകുളത്ത് നിന്ന് പ്രൗഡ തുടക്കം

10/12/2019

എറണാകുളം : ജാമിഅ സഅദിയ്യ ഗോൾഡൻ ജൂബിലി സമ്മേളന ഭാഗമായി നടക്കുന്ന സ്നേഹ സഞ്ചാരത്തിന് എറണാകുളത്ത് നിന്ന് പ്രൗഡ തുടക്കം. സ്വാഗത സംഘം ചെയർമാൻ സി എ ഹൈദ്രൂസ് ഹാജിയുടെ അധ്യക്ഷതയിൽ അൻവർ സാദാത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ അംഗവും സഅദിയ പ്രസിഡന്റുമായ  സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളാണ് ജാഥ നയിക്കുന്നത്. ജാഥാ നായകന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ് ലിയാർ പതാക കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ മുത്തലിബ്,  കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എയർലൈൻസ് അഹ് മദ് കുടി ഹാജി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ജബ്ബാർ സഖാഫി പെഴയ്ക്കാപ്പിള്ളി, മുനീർ ബാഖവി തുരുത്തി,  കേരള മുസ് ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൽത്തറ അബ്ദുൽ ഖാദിർ മദനി വി എച്ച് അലി ദാരിമി, സഷാജഹാൻ സഖാഫി, ഇസ്മായിൽ സഖാഫി നെല്ലിക്കുഴി, കെ കെ അബ്ദുൽ റഹ്മാൻ മുസ് ലിയാർ, അലി അസ്ഹരി, സുലൈമാൻ കൊളോടിമൂല, അബ്ദുൽ റഹ്മാൻ മിസ്ബാഹി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ജില്ലയിലെ സംഘടനാ പ്രതിനിധികൾ ജാഥാ നായകന് ഉപഹാരം നൽകി. സയ്യിദ് ഫളലുദ്ദീൻ സഅദി സ്വാഗതം പറഞ്ഞു. യാത്രക്ക് തുടക്കം കുറിച്ച് പള്ളിപ്പടി മഖാമിൽ നടന്ന സിയാറത്തിന് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ നേതൃത്വം നൽകി. 

പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, സയ്യിദ് ജാഫർ സാദിഖ് തങ്ങൾ മാണിക്കോത്ത്, ഏണിയാടി അബ്ദുൽ കരീം സഅദി,  എം എ അബ്ദുൽ വഹാബ്, മുനീർ ബാഖവി തുരുത്തി, ജാഫർ സാദിഖ് ആവള, അബ്ദുൽ നാസർ ചെർക്കള, ശാഫി സഅദി, അബ്ദുൽ റഹ്‌മാൻ എരോൽ, അബ്ദുൽ നാസർ പള്ളങ്കോട്, മുനീർ സഅദി, ഉസ്മാൻ സഅദി, അബ്ദുല്ല സഅദി ചിയ്യൂർ,  തുടങ്ങിയവരാണ് ജാഥ സ്ഥിരാംഗങ്ങളാണ്. 

 

യാത്ര ഇന്ന് തൃശൂർ, പാലക്കാട് ജില്ലകളിൽ പര്യടനം നടത്തും. ഉച്ചക്ക് 2 ന് പെരുമ്പിലാവിലും വൈകീട്ട് മണ്ണാർക്കാടും സ്വീകരണ സമ്മേളനം നടക്കും. യാത്ര 15 ന് സമാപിക്കും.

 

 

രാജ്യത്തെ പൗരന്മാരെ ഭിന്നിപ്പിക്കുന്ന നിയമങ്ങൾ ക്കെതിരിൽ മതേതര പ്രസ്ഥാനങ്ങൾ ഒന്നിക്കണം - കുമ്പോൽ തങ്ങൾ .

 

എറണാകുളം : രാജ്യത്തെ മതാടിസ്ഥാനിത്താനത്തിൽ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപിക്കാൻ മതേതര പ്രസ്ഥാനങ്ങൾ ഒരുമിച്ച് നിൽക്കണമെന്ന് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പ്രസ്താവിച്ചു.സഅദിയ്യ ഗോൾഡൻ ജൂബിലി ഭാഗമായി സംഘടിപ്പിക്കുന്ന സ്നേഹ സഞ്ചാരത്തിൽ സന്ദേശ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  ഭൂരിപക്ഷാധിപത്യത്തിൽ ഭരണഘടനയെ മറികടക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാറിന്റെ പൗരത്വ ഭേദഗതിബില്ല്. രാജ്യം അപകടത്തിലകപ്പെടുമ്പോൾ മതേതര പാർട്ടികൾ കയ്യും കെട്ടി നോക്കിനിൽക്കരുത്. രാജ്യത്തെ അരക്ഷിതമാക്കുന്ന അപക്വ നടപടികളിൽ നിന്ന് കേന്ദ്രം പിന്തിരിയണം. പൗരൻമാരെ ഒന്നായിക്കാണാൻ ഭരണഘടനാപരമായി ബാധ്യതപ്പെട്ടവർ ജനങ്ങളെ  വിഭജിക്കുന്നതിനെതിരേ സുപ്രീം കോടതി സ്വമേധയാ ഇടപെടണം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയത്ത് പരിഹാരത്തിനുള്ള ക്രിയാത്മക മാർഗങ്ങൾ സ്വീകരിക്കുന്നതിനു പകരം കടപട ദേശീയത വളർത്തി ജനശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് പുതിയ നിയമ ഭേദഗതിയിലൂടെ നടക്കുന്നതെന്ന് സംശയിക്കണം.  എല്ലാ പൗരന്മാരെയും ഒന്നിച്ചു നിറുത്തി രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാനുള്ള വഴികളാണ് ഇപ്പോൾ രാജ്യത്തിനാവശ്യം.  കുമ്പോൽ തങ്ങൾ പറഞ്ഞു. 


More Photos