Menu Close

News & Updates


.

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ഉണര്‍ത്തു വണ്ടി മാലിക് ദീനാറില്‍ നിന്ന് പ്രയാണമാരംഭിച്ചു.

22/11/2019

കാസര്‍ഗോഡ്: ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ നടക്കുന്ന സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശരീഅത്ത് കോളേജ് ഡിപ്ലോമ വിദ്യാര്‍ത്ഥി സമിതി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ സഹകരണത്തോടെ കാസര്‍ഗോഡ് നിന്ന് കന്യാകുമാരിയിലേക്ക് നടത്തുന്ന ഗോള്‍ഡന്‍ ജൂബിലി വിളംബര ഉണര്‍ത്തുവണ്ടി മാലിക് ദീനാര്‍ മഖ്ബറ സിയാറത്തിന് ശേഷം സയ്യിദ് യു പി എസ് തങ്ങള്‍ വിദ്യര്‍ത്ഥി നേതാക്കള്‍ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു. കേന്ദ്ര പ്രചരണ സമിതി ചെയര്‍മാന്‍ കൊല്ലംമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജഅ്ഫര്‍ സ്വാദിഖ് ആവളം എന്നിവര്‍ പ്രസംഗിച്ചു. സുഹൈല്‍ ഖുതുബി, മുഹമ്മദ് റസാ മുഈനി, മിര്‍ശാദ് സുഹ്‌രി, ഇസ്മാഈല്‍ സഅദി, വാജിദ് നുസ്‌രി, ജാഫര്‍ ഖുതുബി, ശംസുദ്ദീന്‍ മാഹിരി, ഇര്‍ശാദ് സുഹ്‌രി ജാഥാംഗങ്ങള്‍.


More Photos