Menu Close

News & Updates


.

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി; ഉണര്‍ത്തു സംഗമങ്ങള്‍ക്ക് ഉദുമ സോണില്‍ ഉജ്ജ്വല തുടക്കം

21/11/2019

ഉദുമ : ഡിസംബര്‍ 27 28 29 തീയതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സോണുകളില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്ന് വരുന്നത്. പരിപാടിയുടെ ഭാഗമായി സോണ്‍ തലങ്ങളില്‍ നടക്കുന്ന ഉണര്‍ത്തു സംഗമങ്ങളുടെ ഉദ്ഘാടനം കുണിയ താജുല്‍ ഉലമ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ എസ്.വൈസ്.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ നിര്‍വ്വഹിച്ചു. പ്രചരണ സമിതി ചെയര്‍മാന്‍ ബി.എം അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം വര്‍ക്കിംഗ് സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി വിഷയാവതരണം നടത്തി. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുണിയ, സിപി അബ്ദുല്ല ഹാജി ചെരുമ്പ, അഷ്‌റഫ് സഖാഫി തലേക്കുന്ന്, അബ്ദുല്‍ റഹ്മാന്‍ ബാഖവി, ഫാസില്‍ സഅദി പ്രസംഗിച്ചു. ഹസൈനാര്‍ സഖാഫി സ്വാഗതവും ശാഫി കുണിയ നന്ദിയും പറഞ്ഞു.


More Photos