Menu Close

News & Updates


.

പ്രബോധന രംഗത്ത് നൂതന മാര്‍ഗങ്ങള്‍ സ്വീകരിച്ച് യുവ പണ്ഡിതര്‍ മുന്നേറണം: ഖലീല്‍ തങ്ങള്‍

02/11/2019

കാസര്‍കോട്: പ്രബോധന രംഗത്ത് നൂതന മാര്‍ഗങ്ങള്‍ സ്വീകരിച്ചു മുന്നേറാന്‍ യുവ പണ്ഡിതന്മാര്‍ കരുത്താര്‍ജിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ബദ്‌റുസാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി അഭിപ്രായപ്പെട്ടു. നിലവിലെ സേവന മേഖലയില്‍ നിന്ന് കൊണ്ട് തന്നെ സംഘാടനത്തിന്റ രസതന്ത്രം മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോഴെ കലോചിതമായ മാറ്റങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ. അത്തരം കഴിവുറ്റ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അരനൂറ്റാണ്ടിന് മുമ്പ് തന്നെ ശൈഖുനാ നൂറുല്‍ ഉലമാ സഅദിയ്യയിലൂടെ സമന്വയ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചതെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു.

 

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ജില്ലാ സഅദീസ് സംഘടിപ്പിച്ച സ്പിരിച്വല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധഹം. സദര്‍ മുദരിസ് ശൈഖുനാ കെ. കെ ഹുസൈന്‍ ബാഖവി അദ്ധ്യക്ഷം വഹിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് റഫീഖ് സഅദി ആമുഖ പ്രഭാഷണം നടത്തി. പ്രൊഫസര്‍ അബ്ദുല്ല ബാഖവി കുട്ടശ്ശേരി, പ്രൊഫസര്‍ അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില, പ്രോഗ്രാം കോഡിനേറ്റര്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്, അബ്ദുല്ല സഅദി ചിയ്യൂര്‍, മുഗു ഇബ്രാഹിം സഅദി, ജില്ലാ നേതാക്കളായ അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട്, അഷ്റഫ് സഅദി ആരിക്കാടി, ഹസന്‍ സഅദി മള്ഹര്‍, ബഷീര്‍ സഅദി ചെറൂണി, നൗഫല്‍ സഅദി ഉദിനൂര്‍, അഹ്മദ് സഅദി ചെങ്കള സബന്ധിച്ചു. ജനറല്‍ സെക്രട്ടറി മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് സ്വാഗതവും കേന്ദ്ര വര്‍ക്കിംഗ് സെക്രട്ടറി ഇസ്മായില്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു


More Photos