Menu Close

News & Updates


.

സഅദിയ്യ: ഗോള്‍ഡന്‍ ജൂബിലി; ചരിത്ര സമിനാര്‍ 28ന് കാസര്‍ഗോഡ്, 25 ലേറെ അനുബന്ധ പരിപാടികളും

25/09/2019

കാസര്‍ഗോഡ്: അമ്പതാണ്ടിന്റെ തിളക്കത്തില്‍ ജാമിഅ സഅദിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി അനുബന്ധ പരിപാടികള്‍ക്ക് ഈ മാസം 26 (നാളെ) ന് തലസ്ഥാന നഗരിയില്‍ തുടക്കമാവും.

സംസ്ഥാനതല പ്രചരണോദ്ഘാടന സമ്മേളനം നാളെ വൈകുന്നേരം 3 മണിക്ക് തിരുവന്തപുരം എം.ഇ.എസ് ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ 'നൂറുല്‍ ഉലമ സ്‌ക്വയറില്‍' നടക്കും.

സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കൂമ്പോലിന്റെ അദ്ധ്യക്ഷതയില്‍  ഉന്നത വിദ്യാഭ്യസ, വഖ്ഫ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. സഅദിയ്യയില്‍ ആരംഭിക്കുന്ന ശൈഖ് സൈനുദ്ധീന്‍ മഖ്ദും റിസര്‍ച്ച് സെന്ററിന്റെ ലോഗോ പ്രകാശനം മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍ എം.എല്‍.എ നിര്‍വഹിക്കും. സമസ്ത്  വൈസ് പ്രസിഡന്റ് സിറാജുല്‍ ഉലമ ഹൈദ്രൂസ് മുസ്‌ലിയാര്‍ കൊല്ലം മുഖ്യാതിഥിയായിരിക്കും.

കേരള മുസ്‌ലിം ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കേരള ചരിത്ര സെമിനാര്‍ 28ന്  കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.പ്രൊഫ.മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അദ്ധ്യക്ഷതയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി  മുന്‍ വൈസ് ചാന്‍സിലര്‍ ഡോ കെ.കെ.എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്യും.  11 മണിക്ക് നടക്കുന്ന പ്രഥമ സെഷനില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അധ്യക്ഷതയില്‍  ഡോ. ഹുസൈന്‍ രണ്ടത്താണി,ഡോ. ഇസ്മാഈല്‍,ഡോ. എം.ടി നാരായണന്‍ തുടങ്ങിയവരും രണ്ടാം സെഷന്‍നില്‍ ഡോ.പി.ടി സബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ഡോ. കുഞ്ഞാലിയും  ഡോ. നുഐമാനും വ്യത്യസ്ത  വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും

അനുബന്ധ പരിപാടികളായി ഇന്റര്‍നാഷനല്‍ അറബിക് കോണ്‍ഫറന്‍സ് , ഹദീസ് സെമിനാര്‍, മീഡിയാ സെമിനാര്‍, ഖാനിത്താത്ത്, കരുണയുടെ കയ്യൊപ്പ്, 

ബ്ലഡ് ഫോറം, മെഗാ മെഡിക്കല്‍ ക്യാമ്പ്, പാരന്റ്‌സ് കോണ്‍ഫറന്‍സ്, മുന്നേറ്റ യാത്ര, ശുഭ യാത്ര, സ്മൃതി യാത്ര തഫസീര്‍ സെമിനാര്‍, ഫിഖ്ഹ് സെമിനാര്‍, വിഭവ സമാഹരണം, പകലെഴുത്ത്, അയല്‍കൂട്ടം, കുടുംബ സഭ, എം.എ ഉസ്താദിന്റെ ചിന്താലോകം സെമിനാര്‍ തുടങ്ങി 25 ലേറെ പ്രൗഡ പരിപാടികള്‍ നടക്കും.

ഡിസംബര്‍ 27, 28, 29 തിയ്യതികളിലാണ് വ്യത്യസ്ത പരാപാടികളോടെ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം നടക്കുക. അന്താരാഷ്ട്ര വ്യക്തിത്വങ്ങളും പ്രമുഖ പണ്ഡിതന്‍മാരും കേന്ദ്ര സംസ്ഥാന മന്ത്രിമാരും ചടങ്ങില്‍ സംമ്പന്ധിക്കും.

 

കാസര്‍ഗോഡ് പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, എം ഹനീഫ് അനീസ്, സി.എല്‍ ഹമീദ് ചെമ്മനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.


More Photos