Menu Close

News & Updates


.

മിസ്ബാഹുസ്സുഅദാ നവ സാരഥികളെ തെരഞ്ഞെടുത്തു

08/07/2019

സഅദാബാദ്: ജാമിഅ സഅദിയ്യ അറബിയ്യ ശരീ അത്ത്‌ കോളേജ് വിദ്യാർത്ഥി സംഘടനാ മിസ്ബാഹുസ്സുഅദാക്ക് നവ സാരഥികളെ തെരഞ്ഞെടുത്തു. കാ മ്പസ് കേന്ദ്രീകരിച്ച് കേരളത്തിനകത്തും പുറത്തുമായി പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്ന വിദ്യാർത്ഥി സംഘടനയാണ് മിസ്ബഹുസുഅദാ. 

 ശരീഅത്ത് കോളേജ് വൈസ് പ്രിൻസിപ്പാൾ കെ കെ ഹുസൈൻ ബാഖവിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം പ്രിൻസിപ്പാൾ  താജുൽ ഫുഖഹാ

 ബേക്കൽ ഇബ്രാഹിം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഹുസൈൻ സഅദി കെ സി റോഡ് നവ സാരഥി പ്രഖ്യാപനം നടത്തി. സയ്യിദ് ഫളൽ ബുഖാരി കല്ലിങ്കൽ പ്രസിഡന്റ്, സയ്യിദ് സവാദ് ഉജിറെ, സയ്യിദ് ഫളൽ ജീലാനി മലപ്പുറം വൈസ് പ്രസിഡന്റും, സാബിത് ഓമച്ചപ്പുഴ ജനറൽ സെക്രട്ടറി, റഹീം ആരിക്കാടി, റഷീദ് കർണാടക, ഷഫീഖ് ദേലംമ്പാടി, മുക്താർ കാസർഗോഡ്, ഷാഹുൽഹമീദ് കർണാടക ഉമൈർ മാനാഞ്ചിറ ജോയിൻ സെക്രട്ടറിയും, സാബിത്ത് പെരിമ്പലം ഫിനാൻഷ്യൽ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. 

 സെയ്തലവി ഖാസിമി കരിപ്പൂർ, അബ്ദുള്ള സഅദി ചിയ്യൂർ, 

 ഇസ്മായിൽ സഅദി പാറപ്പള്ളി, സലാം സഅദി ബെൽത്തങ്ങാടി എന്നിവർ സംബന്ധിച്ചു.സയ്യിദ് ഇസ്മായിൽ ഹാദി പാനൂർ പ്രാർത്ഥനക്കു കാർമിക ത്വം വഹിച്ചു. 

 സാബിത്ത് പെരിമ്പലം സ്വാഗതവും സയ്യിദ് ഫളൽ ബുഖാരി നന്ദിയും പറഞ്ഞു.


More Photos