01/12/2021
സഅദിയ്യ നൂറുല്‍ ഉലമ സ്മാരക നിധി സമാഹരണം ഒന്നാം ഘട്ടം സമാപിച്ചു. പൂര്‍ത്തീകരണം 4-ന്
കാസര്‍കോട്: സഅദിയ്യ സനദ് ദാന താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് ശിലാ സ്ഥാപനം നടത്തുന്ന നൂറുല്‍ ഉലമ സ്മാരകത്തിന് യൂണിറ്റുകളില്‍ പ്രഖ്യാപിച്ച ഫണ്ട് സമാഹരണത്തിന്റെ ആദ്യ ഘട്ടത്തിന് ഉജ്ജ്വല പരിസമാപ്തി. പ്രസ്ഥാനത്തിന് ആര്‍ജ്ജവ നേതൃത്വം നല്‍കി നമ്മുടെ വഴികാട്ടിയായ നൂറുല്‍ ഉലമ എം എ ഉസ്താദിന് സഅദിയ്യയില്‍ സ്മാരകം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തകരുടെ ആവേശകരമായ പ്രതികരണമാണ് ഉണ്ടായത്. ശേഷിക്കുന്ന യൂണിറ്റുകളുടെ ഫണ്ട് ഡിസംബര്‍ 4-ന് നടക്കുന്ന സഅദിയ്യ സനദ് ദാന സമ്മേളന നഗരിയില്‍ ഒരുക്കുന്ന വേദിയില്‍ നേതാക്കള്‍ക്ക് കൈമാറും. ഇന്ന് നടന്ന ഉത്തര മേഖല പര്യടനത്തിന് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി. ഉച്ചക്ക് ശാന്തിപ്പള്ള മുഹിമ്മാത്തില്‍ നടന്ന സ്വീകരണ സംഗമം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ ചെയര്‍മാന്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.