Menu Close



Notifications & Announcements


26/10/2020

സഅദിയ്യ: ഗ്രാന്‍ഡ് മൗലിദ് ബുധനാഴ്ച


ദേളി: തിരു നബി അതുല്യ വ്യക്തിത്വം അനുപമ സന്ദേശം എന്ന പ്രമേയത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് മൗലിദ് സദസ്സ് ഒക്ടോബര് 28 നു മഗ്‌രിബ് നിസ്‌കാരാനന്തരം 6:30 നു ഓണ്‍ലൈനിലൂടെ നടക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു സഅദിയ്യ: മിനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഹാഫിസ് സയ്യിദ് അസ്ഹ്ര്‍ അല്‍ ബുഖാരി, അബ്ദുല്ല അഹ്സനി അല്‍ അഫ്‌സലി, ചിയ്യൂര്‍ അബ്ദുല്ല സഅദി, ജഅഫര്‍ സഅദി ഇരിക്കൂര്‍, അല്‍ അമീന്‍ സഅദി പേരാല്‍, ഹാഫിസ് ഇമ്രാന്‍ എന്നിവര്‍ നേതൃത്വം നല്‍കും.