Menu Close



Notifications & Announcements


24/10/2020

സഅദിയ്യ മീലാദ് ക്യാമ്പയിന്‍ മൗലീദ് സദസ്സ് ശ്രദ്ധേയമാകുന്നു


ദേളി: തിരുനബി അതുല്യ വ്യക്തിത്വം, അനുപമ സന്ദേശം എന്ന പ്രമേയത്തില്‍ സഅദിയ്യയില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മൗലീദ് സദസ്സ് ശ്രദ്ധേയമാകുന്നു. രാത്രി ഏഴ് മണിക്ക് ഹാഫിള് സയ്യിദ് അസ്ഹര്‍ അല്‍ബുഖാരിയുടെ നേതൃത്വത്തില്‍ നടക്കുന്ന മജ്‌ലിസ് ബുര്‍ദ ആസ്വാദനത്തിലൂടെയാണ് ആരംഭിക്കുന്നത്. വിശ്വാസ മനസ്സുകള്‍ക്ക് പ്രവാചക പ്രകീര്‍ത്തനത്തിന്റെ ഈരടികളിലൂടെയുള്ള അവതരണം വേറിട്ടതാണ്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടക്കുന്ന മൗലീദ് സദസ്സ് യൂട്യൂബിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്. പ്രവാചക സ്‌നേഹത്തിലൂടെ സമൂഹത്തിന് മാത,ൃകയായി നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ ചാരത്ത് നടക്കുന്ന പരിപാടിയില്‍ പങ്കാളികളാവാന്‍ വിദേശ രാജ്യങ്ങളിലടക്കമുള്ളവരുടെ സാന്നിധ്യമറിയിക്കുന്നു. സ്ഥാപന സന്തതികളായ അമീന്‍ സഅദിയും ഹാഫിള് ഇംറാനും തമീം എന്നിവരും അസ്ഹര്‍ തങ്ങളുടെ ഈരടികള്‍ക്ക് ശബ്ദം നല്‍കുന്നു. ക്യാമ്പയിന്‍ ഭാഗമായി ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് , സന്ദേശ വിളംബരം, സാന്ത്വനം, കലാ കായിക മത്സം തുടങ്ങിയവ നടക്കും.