26/12/2019
സമൂഹത്തിന് ആത്മ ധൈര്യം പകര്‍ന്ന പണ്ഡിതരായിരുന്നു താജുല്‍ ഉലമയും നൂറുല്‍ ഉലമയും - എ പി മുഹമ്മദ് മുസ്‌ലിയാര്‍
ദേളി : സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ സാരഥ്യത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച താജുല്‍ ഉലമ നൂറുല്‍ ഉലമയും സമൂഹത്തിന് ആത്മ ധൈര്യം പകര്‍ വഴികാട്ടിയ പണ്ഡിതരായിരുന്നുവെന്ന് സമസ്ത സെക്രട്ടറി എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം പറഞ്ഞു. സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ഭാഗമായി സംഘടിപ്പിച്ച താജുല്‍ ഉലമ നൂറുല്‍ ഉലമ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. സമസ്തയില്‍ പിളര്‍പ്പുണ്ടായ സമയത്ത് താജുല്‍ ഉലമയുടെ ആത്മീയ ധൈര്യമാണ് പ്രസ്ഥാനത്തിന് കരുത്തേകിയത്. എല്ലാ ശക്തികളും എതിര് നിപ്പോള്‍ പണ്ഡിതന്മാര്‍ക്ക് ധൈര്യം പകര്‍ന്ന് താജുല്‍ ഉലമ മുന്നില്‍ നിന്നു. ഇ് സമസ്ത നമ്മുടെ കൈകളില്‍ ഭദ്രമാകാന്‍ കാരണം താജുല്‍ ഉലമയായിരുന്നു. മദ്രസാ പ്രസ്താനത്തിന് രൂപവും ഭാവവും തന്നതില്‍ നൂറുല്‍ ഉലമ എം.എ ഉസ്താദിന്റെ ദീര്‍ഘ ദൃഷ്ടിയോടെയുള്ള കാഴ്ച്ചപ്പാടുകള്‍ വലിയ മുതല്‍ക്കൂട്ടായി. സഅദിയ്യയെ ഇന്ന് കാണുന്ന രൂപത്തില്‍ ലോകോത്തരം ചിട്ടപ്പെടുത്തിയതിലും എം എ ഉസ്താദിന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും കാണാം. മുശാവറാ യോഗങ്ങളില്‍ പോലും എം എ ഉസ്താദിന്റെ വാക്കുകള്‍ക്ക് വലിയ വില കല്‍പ്പിച്ചിരുു എം എ ഉസ്താദിന്റെ ആണ്ട് ദിനത്തില്‍ നടത്തിയ അനുസ്മരണം ഓര്‍മ്മ പുതുക്കലായി. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ലതീഫ് സഅദി പഴശ്ശി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ കെ ഹുസൈന്‍ ബാഖവി, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത് ഉബൈദുല്ലാഹി സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, സൈദലവി ഖാസിമി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അലിക്കുഞ്ഞി മൗലവി റിയാള്, യൂസുഫ് സഅദി അയ്യങ്കേരി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, മൊയ്ദു സഅദി ചേരൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതവും, ചീയ്യൂര്‍ അബ്ദുല്ലാഹി സഅദി നന്ദിയും പറഞ്ഞു.