Menu Close



Notifications & Announcements


22/12/2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിക്ക് തിങ്കളാഴ്ച പതാക ഉയരും


ദേളി: വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയില്‍ അമ്പതാണ്ടിന്റെ സ്തുത്ഥിര്‍ഹമായ സേവനങ്ങളര്‍പ്പിച്ച ജാമിഅ സഅദിയ്യ അറബിയ്യയുടെ ഗോള്‍ഡന്‍ ജുബിലി ആഘോഷ പരിപാടികള്‍ക്ക് ഡിസംബര്‍ 23ന് സഅദാബാദില്‍ തുടക്കമാകും. സ്ഥാപനത്തിന്റെ ജീവനാടിയായിരുന്ന നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ പേരില്‍ സഅദാബാദില്‍ സ്ഥാപിച്ച പ്രവേശന കവാടം തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഏനപ്പോയ യൂണിവേഴ്സിറ്റി ചാന്‍സലറും ഗോള്‍ഡന്‍ ജൂബിലി സ്വാഗതസംഘം ഫിനാര്‍സ് സെക്രട്ടറിയുമായ വൈ അബ്ദുല്ലകുഞ്ഞി ഹാജി യേനപ്പോയ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ പതാക ഉയര്‍ത്തും. 10 മണിക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന സഅദിയ്യ വിഷന്‍ 2030 പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍ വിഷയാവതരണം നടത്തും. ഡോ. എ എല്‍ ആനന്ദ പത്മനാഭന്‍, ഡോ. ടി വിജയന്‍ പ്രൊഫ. ഇസ്മാഈല്‍, എ ബി സുലൈമാന്‍ മാസ്റ്റര്‍, എ ബി മുഹമ്മദ് കുഞ്ഞി ഹാജി തുടങ്ങയവര്‍ പ്രസംഗിക്കും. ഉച്ചക്ക് 2.30ന് നടക്കുന്ന ഗ്രാന്റ് അലുംനി മീറ്റ് ക്യാപ്റ്റന്‍ ഷരീഫ് കല്ലട്രയുടെ അധ്യക്ഷതയില്‍ സഅദിയ്യ അക്കാദമിക് ചെയര്‍മാന്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. പാനല്‍ ഡിസ്‌കഷന്‍ പ്രസന്റേഷന്‍ കെ എം അബ്ദുല്‍ ഖാദിര്‍ കരുവഞ്ചാല്‍ നിര്‍വ്വഹിക്കും. നൂര്‍ മുഹമ്മദ് ഹാജി, എം എ ജഅ്ഫര്‍ സഅദി, ഒ എം എ റഫീഖ്, എസ് പി നാസിം ഹാജി, അബ്ദുല്‍ റഷീദ് കൊണ്ടോട്ടി, മമ്മുട്ടി വയനാട്, തുടങ്ങയിവര്‍ പ്രസംഗിക്കും. സഅദിയ ബോര്‍ഡിംഗ് അലുംനി ചെയര്‍മാന്‍ കുമ്പോല്‍ സയ്യിദ് അഹ്മദ് മുഖ്താര്‍ സ്വാഗതവും കെ എസ് മുഹമ്മദ് മുസ്തഫ നന്ദിയും പറയും.