Menu Close



Notifications & Announcements


01/11/2019

ജില്ലാ സഅദീസ് സ്പിരിച്വല്‍ ഫെസ്റ്റ് നവംബര്‍ 2ന് സഅദിയ്യയില്‍; ഖലീല്‍ തങ്ങള്‍ നേതൃത്വം നല്‍കും


കാസര്‍കോട്: തെന്നിന്ത്യയിലെ അത്യുന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രമായ ജാമിഅ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാ സഅദീസ് സ്പിരിച്വല്‍ ഫെസ്റ്റ് നവംബര്‍ 2ന് ശനിയാഴ്ച രാവിലെ 10.30ന് സഅദിയ്യ ജലാലിയ ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ ഒന്‍പത് സോണുകളില്‍ നിന്നായി മുന്നൂറോളം സഅദി പണ്ഡിതന്മാര്‍ സംഗമത്തില്‍ പ്രതിനിധികളായെത്തും.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മലപ്പുറം മഅ്ദിന്‍ സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കും. സംഘാടനത്തിന്റെ രസതന്ത്രം എന്ന വിഷയത്തില്‍ മോട്ടിവേഷന്‍ ക്ലാസ് നടക്കും. അമ്പതിലേറെ അന്താരാഷ്ട്ര വേദികളിലെ അനുഭവ വെളിച്ചത്തില്‍ സംഘാടനത്തിന്റെയും ദഅ്വത്തിന്റയും പുതിയ വാര്‍പ്പ് മാതൃകകള്‍ ജില്ലയിലെ സഅദികളുമായി പങ്ക് വെക്കുന്ന ക്ലാസ് പണ്ഡിതര്‍ക്ക് പുതിയ അനുഭവമാകും.നിലവിലെ സേവന മേഖലയില്‍ നിന്ന് കൊണ്ട് തന്നെ ദഅ്വത്തിന്റയും പഠനത്തിന്റയും നൂതന മേഖലകള്‍ ചവിട്ടിക്കയറാനുള്ള മാര്‍ഗങ്ങളും സംഗമം ചര്‍ച്ച ചെയ്യും. പ്രസ്തുത സംഗമത്തില്‍ ജില്ലയിലെ മുഴുവന്‍ സഅദി പണ്ഡിതന്മാരും സംബന്ധിക്കണമെന്ന് സഅദിയ്യ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു.