Menu Close



Notifications & Announcements


01/11/2019

സഅദിയ്യ ഗോൾഡൻ ജൂബിലി എജ്യൂ റീച്ച് പര്യടനം ഇന്തോനേഷ്യയിൽ


ജക്കാർത്ത: ജാമിഅ സഅദിയ്യ ഗോൾഡൻ ജൂബിലിയുടെ ഭാഗമായുള്ള എജ്യൂ റീച്ച് പ്രോഗ്രാം ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്നു. ജക്കാർത്തയിലെ അൽ-ഇഹ്സാൻ ഫൗണ്ടേഷനുമായുള്ള വിദ്യാഭ്യാസ-സാംസ്കാരിക വിനിമയ പരിപാടിയുടെ ഉദ്ഘാടനം സാവിയതു റൗളയിൽ ഇന്തോനേഷ്യയിലെ പ്രശസ്ത സൂഫീ ഹദീസ് പണ്ഡിതൻ അല്ലാമ ശൈഖ് അഹ് മദ് അൽ മർവാസി നിർവഹിച്ചു. ഇന്ത്യയുടെ വിശേഷിച്ച് കേരളത്തിന്റെ സാംസ്കാരികപ്പെരുമയും ബഹുസ്വരതയും ലോകത്തിന് മാതൃകയാണെന്നും ഇന്തോനേഷ്യൻ ജനതയും ഇന്ത്യൻ ജനതയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ ലോകത്തിന് ഏഷ്യയിൽ നിന്ന് പുതിയ ഒരു സാംസ്കാരിക മാതൃക സൃഷ്ടിച്ചുവെന്നും ശൈഖ് മർവാസി പറഞ്ഞു. ഇരു മേഖലകളും തമ്മിൽ ആസ്വാദന ടൂറിസം മാത്രമല്ല വൈജ്ഞാനിക, മെഡിക്കൽ ടൂറിസവും കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്നും ഇരു രാജ്യങ്ങളിലുമുള്ള സൂഫീ പണ്ഡിതരുടെ പ്രവർത്തനങ്ങൾ മേഖലയിൽ സമാധാനം നിലനിൽക്കാൻ പ്രധാന കാരണമായിത്തീർന്നെന്നും അദ്ധേഹം പറഞ്ഞു. അൽ ഇഹ്സാൻ കോളേജ് ഓഫ് തിയോളജി പ്രൊഫ: ഇസ്സുൽ മുത്വോ, ജക്കാർത്ത ചേംബർ ഓഫ് കൊമേഴ്സ് അംഗം അഹ്മദ് ഹിമവൻ, സഅദിയ്യ ഗോൾഡൻ ജൂബിലി ഇന്റർനാഷണൽ കൺവീനർ ഡോ: അമീൻ മുഹമ്മദ് ഹസൻ അസ്സഖാഫി, ഐ.എ.എം. ഇ സിൻഡിക്കേറ്റ് മെമ്പർ ഹനീഫ് അസ്ഹരി എന്നിവർ സംബന്ധിച്ചു.