01/11/2019
സഅദിയ്യ ജൂബിലി : അന്താരാഷ്ട്ര വിദ്യാഭ്യാസ വിനിമയ പരിപാടികൾക്ക് തുടക്കമായി
കോലാലംപൂർ: ജാമിഅ സഅദിയ്യ ഗോൾഡൻ ജൂബിലിയുടെ ഭാഗമായുള്ള അന്താരാഷ്ട്ര വിദ്യാഭ്യാസ വിനിമയ പരിപാടിയായ "എജ്യൂ റീച്ചിന് " മലേഷ്യയിലെ കോലാലംപൂരിൽ തുടക്കമായി. വിവിധ അന്താരാഷ്ട്ര യൂണിവേഴ്സ്റ്റികളുമായുള്ള അക്കാദമിക പങ്കാളിത്തം, വിദ്യാർത്ഥി -അധ്യാപക-സാസ്കാരിക - ഭാഷാ വിനിമയം തുടങ്ങി വ്യത്യസ്ത പദ്ധതികൾ എജ്യൂ റീച്ചിന്റെ ഭാഗമായി നടക്കും. മലേഷ്യയിലെ ഫെയർവ്യൂ യൂണിവേഴ്സ്റ്റിയിൽ നടന്ന പരിപാടിയിൽ വൈസ് : ചാൻസിലർ പ്രൊഫ: ദതൂക്ക് ഡോ: സുഫ് യാൻ ഹുസൈൻ എജ്യൂ റീച്ച് ഉദ്ഘാടനം ചെയ്തു. മലേഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം സൃഷ്ടിക്കുന്നതിലും ഊഷ്മളമാക്കുന്നതിലും മലബാറിന്റെ പങ്ക് സ്മരണീയമാണെന്ന് അദ്ധേഹം പറഞ്ഞു. എജ്യൂ റീച്ചിന്റെ ഭാഗമായി മലേഷ്യൻ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്റ്റി ഗ്ലോബൽ നെറ്റ് വർക്ക് ഡിപ്പാർട്ട്മെന്റ്, ഇസ്‌ലാമിക് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് എന്നിവയുമായും സഹകരണത്തിന് ധാരണയായി . ജാമിഅ സഅദിയ്യ ജനറൽ സിക്രട്ടറി സയ്യിദ് ഫസൽ കോയമ്മ തങ്ങൾ ഖുറാ അധ്യക്ഷത വഹിച്ചു. സഅദിയ്യ സിക്രട്ടറിയേറ്റ് അംഗം പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, സഅദിയ്യ ജൂബിലി ഇന്റർനാഷണൽ കൺവീനർ ഡോ: അമീൻ മുഹമ്മദ് ഹസൻ അസ്സഖാഫി, സഅദിയ്യ മലേഷ്യ ഓർഗനൈസർ ശംസുദ്ധീൻ സഅദി, ഐ.എ.എം.ഇ സിൻഡിക്കറ്റ് അംഗം ഹനീഫ് അസ്ഹരി കാരന്തൂർ എന്നിവർ പങ്കെടുത്തു.