Menu Close



Notifications & Announcements


09/10/2019

മൂന്നാമത് നൂറുൽ ഉലമാ അവാർഡ് കോടമ്പുഴ ഉസ്താദിന്


ശൈഖുനാ നൂറുല്‍ ഉലമാ എം.എ. ഉസ്താദി (ഖ:സി) ന്റെ സ്മരണാര്‍ത്ഥം മത , വൈജ്ഞാനിക, സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകള്‍ക്ക് സഅദിയ്യ ശരീഅത്ത് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന മജ് ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ സെന്ററല്‍ കമ്മറ്റി ഏര്‍പ്പെടുത്തുന്ന മൂന്നാമത് നൂറുല്‍ ഉലമാ അവാര്‍ഡിന് പ്രമുഖ പണ്ഡിതനും ചിന്തകനും ഗ്രന്ഥകാരനും കോഡമ്പുഴ ദാറുല്‍ മആരിഫ് സ്ഥാപകനുമായ ശൈഖുനാ കോടമ്പുഴ ബാവ മുസ്ലിയാരെ തെരഞ്ഞെടുത്തു. കാഷ് പ്രൈസും പ്രശസ്തി പത്രവും സ്ഥാന വസ്ത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 2019 ഡിസംബര്‍ 29 ന് നടക്കുന്ന സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മളനത്തില്‍ അവാര്‍ഡ് കൈമാറും.