സഅദിയ്യ ശരീഅത്ത് കോളേജ് ഫൈനൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
കാസർകോട് :ദേളി ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളേജ് 2023/2024 വര്‍ഷത്തെ ഫൈനല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. തഖസ്സുസ് (ശാഫീ ഫിഖ്ഹ്) (ഹനഫീ ഫിഖ്ഹ്) തഖസ്സുസ് (അറബിക് സാഹിത്യം)
ഡിപ്ലോമ അറബിക്ക് മുത്വവ്വല്‍ മുഖ്തസർ എന്നീ കോഴ്സുകളിലായി 455 വിദ്യാർതഥികളാണ് പരീക്ഷ എഴുതിയത് ഇതിൽ 93 ശതമാനം പേർ വിജയിച്ചു കോഴ്സുകളില്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനം ലഭിച്ചവര്‍ യഥാക്രമം
തഖസ്സുസ് (ശാഫീ ഫിഖ്ഹ്)
ഫൈസൽ സഖാഫി തോടന്നൂർ
ഇർഫാൻ മുഹ്‌യദ്ദീൻ അഹ്‌സനി വിളയൂർ
അബ്ദുൽ ഹക്കീം ഷിർലാലു
തഖസ്സുസ് (ഹനഫീ ഫിഖ്ഹ്)
ഫരീദ് അലി ഹുസൂരി ആസാം
മുഹമ്മദ് ഷാഹിദ് റസ ആസാം
മുഹമ്മദ് മുഷ്താഖ് അഹ്മദ് അംജദി ആസാം
തഖസ്സുസ് (അറബിക്ക് സാഹിത്യം)
മുർഷിദ് സഅദി പഴയന്നൂർ
വി വി സിനാൻ സഅദി ചേടിക്കുണ്ട്
അബൂബക്കർ സിദ്ധീഖ് ബാഖവി പുന്നക്കാട്
ഡിപ്ലോമ അറബിക്ക്
മുഹമ്മദ് ഷുഹൈബ് ഉത്തർ പ്രദേശ്
മുനീർ കോക്നി മഹാരാഷ്ട്ര
മുഹമ്മദ് തൗസീഫ് ഉത്തർ പ്രദേശ്
മുത്വവ്വൽ
മുഹമ്മദ് ഹസൻ എം വല്ലപ്പുഴ
അബ്ദുൽ ഹഫീസ് ഹാദി ബോൾമാർ
അഹ്മദ് സഈദ് പി പാണത്തൂർ പരീക്ഷ ഫലം അറിയാനായി www.saadiya.com സന്ദര്‍ശിക്കുക.
വിജയികളെ സഅദിയ്യ ചാൻസിലർ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ജ.സെക്രട്ടറി സയ്യിദ് ഫള്ൽ കോയമ്മ തങ്ങൾ കുറ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പല്‍ മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയവർ അഭിനന്ദിച്ചു.
പുതിയ അധ്യായന വർഷത്തെ പഠനം ഏപ്രീൽ 22 ന് ആരംഭിക്കുമെന്നും സേ പരീക്ഷ ഏപ്രീൽ 16,17,18 തിയ്യതികളിൽ നടക്കുമെന്നും പ്രിൻസിപ്പൽ അറിയീച്ചു.