Menu Close

News & Updates


.

അറബിക്ക് സാഹിത്യത്തിൽ ഒന്നാം റാങ്ക് : അഹ്മദ് മുശ്താഖിനെ അനുമോദിച്ചു.

13/02/2022

അബൂദാബി : ഷാർജ അൽ ഖാസിമിയ്യഃ യൂനിവേഴ്സിറ്റിയിൽ നിന്ന് അറബിക് സാഹിത്യത്തിൽ ഒന്നാം റാങ്ക്  കരസ്ഥമാക്കിയ കാസറഗോഡ് ജാമിഅ: സഅദിയ്യ അറബിയ പൂർവ്വ വിദ്യാർത്ഥിയായ അഹ്മദ് മുശ്താഖിന്നുള്ള സഅദിയ്യ ഇന്റർനാഷണൽ ഫോറത്തിന്റെ അനുമോദനം  കേരള പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നൽകി. ചടങ്ങിൽ സഅദിയ്യ നാഷണൽ പ്രതിനിധികളായ ഷഫീഖ് പുറത്തീൽ, ഹനീഫ് ആരിക്കാടി, ഉമ്മർ കണ്ണൂർ, ഇമതിയാസ് ചെർക്കള തുടങ്ങിയവർ  സംബന്ധിച്ചു

 

തൊണ്ണൂറോളം രാജ്യങ്ങളിലെ വിദ്യാർഥികള്ക്കിടയില് മുശ്താഖ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത് രാജ്യാദ്രതലത്തിൽ തന്നെ ഇന്ത്യക്ക് അഭിമാനകരമായ നേട്ടമാണെന്ന് ഇന്റര് നാഷണൽ ഫോറം ജനറൽ സെക്രട്ടറി ഹമീദ് പരപ്പ അഭിപ്രായപ്പെട്ടു. അറബിക് സാഹിത്യത്തിൻറെ ഉന്നമനത്തിനും  സമന്വയ വിദ്യാഭ്യസത്തിനും അടിത്തറ പാകിയ നൂറുൽ ഉലമ എം എ ഉസ്താദിന്റെ ദീര്ഘ വീക്ഷണത്തിന്റെ ഫലം കൂടിയാണ് മുശ്താഖിന്റെ വിജയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

 

സംഗമത്തിൽ വിവിധ രാജ്യങ്ങളെ പ്രധിനിതികരിച്ച സയ്യിദ് താഹ ബാഫഖി തങ്ങൾ, മുസ്ഥഫ ദാരിമി കടങ്ങോട്, അബ്ദുൽ ഹമീദ് സഅദി, അബ്ദുൽ ഗഫാർ സഅദി, അമീർ ഹസ്സൻ (യു എ ഇ ), അബ്ദുൽ റഹ്മാൻ ഹാജി (ബഹ്റൈൻ ), നൂർ മുഹമ്മദ് ഹാജി (ഖത്തർ ), അലിക്കുഞ്ഞി മൗലവി, അബ്ബാസ് ഹാജി കുഞ്ചാർ, യൂസഫ് സഅദി ബംബ്രാണ (സഊദി അറേബ്യ ) ആഹ്മെദ് കെ മാണിയൂർ, മൊയ്ദീൻ മുല്ലശേരി (കുവൈറ്റ് ), ഇസ്ഹാഖ് മട്ടന്നൂർ (ഒമാൻ ), ശംസുദ്ധീൻ സഅദി (മലേഷ്യ ) തുടങ്ങിയർ സംബന്ധിച്ചു


More Photos