കാസർഗോഡ് :
പാരമ്പര്യ പാണ്ഡിത്യത്തിന്റെ മഹനീയ വിലാസമാണ് കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാരെന്ന് ജാമിഅ സഅദിയ്യ പ്രസിഡൻറ് സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പ്രസ്താവിച്ചു.
താജുൽ മുഹഖിഖീൻ കോട്ടൂർ ഉസ്താദ് ദർസ് അറുപതാം വാർഷിക സമ്മേളന സംസ്ഥാനതല പ്രചാരണ ഉദ്ഘാടന സമ്മേളനം ദേളി ജാമിഅ: സഅദിയ്യയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർച്ച് 4,5,6 തിയ്യതികളിൽ കോട്ടൂരിൽ നടക്കുന്ന വാർഷിക സമ്മേളനത്തിന്റെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രചാരണ സംഗമങ്ങൾ വിജയിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ദർസ് അധ്യാപന ജീവിതത്തിൽ അറുപതാണ്ട് പിന്നിട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാരെ ജാമിഅ സഅദിയ്യ ആദരിച്ചു.
സയ്യിദ് ത്വയ്യിബുൽ ബുഖാരി അധ്യക്ഷത വഹിച്ചു , സയ്യിദ് ഇസ്മായിൽ അൽ ഹാദി തങ്ങൾ പാനൂർ, സയ്യിദ് ശിഹാബുദ്ധീൻ സഖാഫി അൽ ഹൈദ്രൂസി, പൊന്മള മുഹയിദ്ധീൻ കുട്ടി ബാഖവി, മാണിക്കോത്ത് അബ്ദുള്ള മുസ്‌ലിയാർ , കെ.കെ ഹുസൈൻ ബാഖവി വയനാട്, മുഹമ്മദ് സ്വാലിഹ് സഅദി തൃക്കരിപ്പൂർ, കെ പി ഹുസൈൻ സഅദി കെ സി റോഡ്,ഉബൈദുല്ലാ സഅദി അന്നദ് വി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, എന്നിവർ സംസാരിച്ചു.
തെയ്യാല ശംസുദ്ധീൻ മുസ്‌ലിയാർ സ്വാഗതവും അബ്ദുല്ലത്തീഫ് ഫാളിലി ചെട്ടിപ്പടി നന്ദിയും പറഞ്ഞു.