Menu Close

News & Updates


.

ലോക അറബിക് ഭാഷാ ദിനാചരണം ളഫത്തു ള്വാദ് കണ്‍വെഷന്‍ സമാപിച്ചു.

19/12/2021

അല്‍ അരബിയ്യത്തു റഅസുല്‍ മലാഹത്തുല്‍ അദബ് എന്ന പ്രമേയത്തില്‍ സഅദിയ്യ ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി സമാജം മിസ്ബാഹുസ്സുആദാ സംഘടിപ്പിച്ച ലോക അറബിക് ഭാഷാ ദിനാചരണം വിവിധ സെഷനുകളിലായി  സഅദിയ്യ ജലാലിയ്യ ഓഡിറ്റോറിയ്യത്തില്‍ വെച്ച് നടന്നു. 

 

സംഗമത്തില്‍ അറബി ഭാഷയുടെ  പ്രാധാന്യവും വ്യാപ്തിയും ആഴത്തിലുള്ള വ്യാകരണ ശാസ്ത്രവും സാഹിത്യ സമ്പന്നതയും എല്ലാം ചര്‍ച്ച ചെയ്ത് കൊണ്ടായിരുന്നു. ഉദ്ഘാടന സെഷന്‍ സമാപിച്ചത്. 

പ്രസ്തുത സംഗമം സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടക്കം  കുറിച്ചു. സദര്‍ മുദരിസ് കെ.കെ ഹുസൈന്‍ ബാഖവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ അറബിക് വിഭാഗം ഹെഡ് ഉബൈദുല്ലാഹ് സഅദി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ കീനോട്ട് അവതരിപ്പിച്ചു.അറബിക് കവിതകളുടെ സൗന്ദര്യം വര്‍ണ്ണിച്ച് കുട്ടശ്ശേരി അബ്ദുല്ല ബാഖവി സംസാരിച്ചു.അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട്,എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ശരീഫ് സഅദി ചെറുവത്തൂര്‍, അബ്ദുറഹ്‌മാന്‍ സഅദി തൂവ്വൂര്‍,ഇസ്മാഈല്‍ സഅദി പാറപ്പള്ളി,ഹമീദ് സഅദി,സിദ്ദീഖ് സഅദി,ജാബിര്‍ സഅദി എന്നിവര്‍ സംബന്ധിച്ചു.

കേരളീയ അറബി ഭാഷാ ചുറ്റുപാടിലെ കാലോചിത മാറ്റങ്ങളെ ചര്‍ച്ച ചെയ്ത് കൊണ്ട് നടന്ന 'മുനാഖശ' ജഅഫര്‍ സഅദി അച്ചൂര്‍, അബ്ദുല്ല സഅദി ചിയ്യൂര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, അബ്ദുല്‍ ഹയ്യ് അഹ്‌സനി എന്നിവര്‍ നേതൃത്വം നല്‍കി. 

അറബി ഭാഷയുടെ പുതിയ കാല സാധ്യതകള്‍  അവതരിപ്പിച്ചുകൊണ്ട് തഖസ്സുസ് അദബ് വിദ്യാര്‍ത്ഥി മുസ്വവ്വിര്‍ സഅദി കൊട്ടക്കല്‍ സംസാരിച്ചു.  ഫള്‌ലുല്‍ ഹഖ് അരീക്കോട് സ്വാഗതവും സ്വലാഹുദ്ദീന്‍ കൊടക് നന്ദിയും പറഞ്ഞു.


More Photos