Menu Close

News & Updates


.

സഅദിയ്യ: നൂറുല്‍ ഉലമ സ്മാരകം: നിധി സ്വീകരിക്കല്‍ നാളെ (ചൊവ്വ)

29/11/2021

കാസര്‍കോട്:  ഡിസംബര്‍ നാലിന് നടക്കുന്ന സഅദിയ്യ സനദ് ദാന ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച്  ശിലാസ്ഥാപനം നടത്തുന്ന നൂറുല്‍ ഉലമ സ്മാരകത്തിന് യൂണിറ്റ് തലങ്ങളില്‍ നിന്ന് സമാഹരിച്ച സംഖ്യകള്‍ നാളെ (ചൊവ്വ) വിവിധ കേന്ദ്രങ്ങളില്‍ നിന്നും സ്ഥാപനത്തിന്റെ ജനറല്‍ സെക്രട്ടറിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ ഏറ്റുവാങ്ങും

          സംഖ്യകള്‍ സോണ്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന ഖാദിരിയ്യ സംഗമങ്ങളില്‍ യൂണിറ്റ് പ്രതിനിധികള്‍ നേരിട്ട് ഏല്‍പ്പിക്കും

രാവിലെ ഒമ്പതിന് തൃക്കരിപ്പൂര്‍ മുജമ്മഅ്, 10:30 കാഞ്ഞങ്ങാട് അലാമിപ്പള്ളി സുന്നി സെന്റര്‍, ഉച്ചക്ക് 12:00 മണിക്ക് കുണിയ താജുല്‍ ഉലമ  സെന്റര്‍, 1:30ന് കാസര്‍കോഡ് സുന്നി സെന്റര്‍, 3:00 മണിക്ക് മുള്ളേരിയ അഹ്ദലിയ്യ സെന്റര്‍, 4:30ന് ബദിയടുക്ക അല്‍ മസ്ജിദ് ഫത്ത്ഹ്, ഡിസംബര്‍ 1 ചൊവ്വ ഉച്ചയ്ക്ക് 1:00 മണിക്ക് മുഹിമ്മാത്ത് ശാന്തി പള്ളം 2:30ന് ഉപ്പള താജുല്‍ ഉലമ സെന്റര്‍ ബേകൂര്‍, 3:30ന് മഞ്ചേശ്വരം മള്ഹര്‍

 

       വിവിധ കേന്ദ്രങ്ങളില്‍ അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, റഫീഖ് സഅദി ദേലംപാടി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ഷഹീര്‍ അല്‍ ബുഖാരി, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍ സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത്,സയ്യിദ് ഇമ്പിച്ചിത്തങ്ങല്‍ ആദൂര്‍,  ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, സുലൈമാന്‍ കരിവള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ബഷീര്‍ പുളിക്കൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, മൂസല്‍ മദനി തലക്കി, അബ്ദുല്‍ കരീം സഅദി ഏണിയാടി, കന്തല്‍ സൂപ്പി മദനി, അശ്‌റഫ് സഅദി ആരിക്കാടി, യൂസുഫ് മദനി ചെറുവത്തൂര്‍,  വി സി അബ്ദുള്ള സഅദി, ഇസ്മയില്‍ സഅദി പാറപ്പള്ളി, ഹസൈനാര്‍ സഖാഫി കുണിയ, ശാഫി സഅദി ഷിറിയ, അബ്ദുറഹ്‌മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുറഹീം അല്‍ മദീന, അഹ്‌മദലി ബണ്ടിച്ചാല്‍, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംമ്പന്ധിക്കും


More Photos