Menu Close

News & Updates


.

സഅദിയ്യ ഖാദിരിയ്യ മജ്‌ലിസ് ഉദുമ, കാഞ്ഞങ്ങാട് സോണുകളില്‍ ഇന്ന്

13/11/2021

കാസര്‍കോട്: ഡിസംബര്‍ നാലിന് സഅദിയ്യയില്‍ നടക്കുന്ന താജുല്‍ ഉലമാ നൂറുല്‍ ഉലമാ ആണ്ട് നേര്‍ച്ചയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഖാദിരിയ്യ     മജ്‌ലിസ് ഇന്ന് രണ്ട് സോണുകളില്‍ നടക്കും  

രാവിലെ പത്ത് മണിക്ക് കാഞ്ഞങ്ങാട് സോ സംഗമം പാറപ്പള്ളി ദാറുറഷാദില്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി നേതൃത്വം നല്‍കും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തും സയ്യിദ് ജഅ്ഫര്‍ സ്വാദിക് സഅദി മാണിക്കോത്ത്, വി.സി അബ്ദുല്ല സഅദി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഡോ.അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിക്കും 

വൈകിട്ട്് മൂന്ന്മണിക്ക് ചട്ടഞ്ചാല്‍ യൂത്ത് സ്‌ക്വറില്‍ നടക്കു ഉദുമ സോ മ ജ്‌ലിസിന് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി പൊസോട്ട് നേതൃത്വം നല്‍കും  സയ്യിദ് കെ.പി എസ് തങ്ങള്‍ ബേക്കല്‍, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് വിഷയാവതരണം നടത്തും. ഹസ്സൈനാര്‍ സഖാഫി കുണിയ, ബി.കെ അഹ്‌മദ് മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും.    

 


More Photos