Menu Close

News & Updates


.

കന്‍സുല്‍ ഉലമ, നിബ്രാസുല്‍ ഉലമ, താജുല്‍ ഫുഖഹാ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം സെപ്റ്റംബര്‍ 28ന് സഅദിയ്യയ

24/09/2021

ദേളി: ജാമിഅ: സഅദിയ്യ: അറബിയ്യ:യുടെ നേതൃത്വവും പ്രിന്‍സിപ്പല്‍മാരുമായിരുന്ന കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്ലിയാര്‍ നിബ്രാസുല്‍ ഉലമ എ. കെ. അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ താജുല്‍ ഫുഖഹാ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍  എന്നിവരുടെ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം സെപ്റ്റംബര്‍ 28 ന് സഅദിയ്യ:യില്‍ നടത്താന്‍ കേന്ദ്ര കമ്മിറ്റി സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

 

ഖതമുല്‍ ഖുര്‍ആന്‍, തഹ്‌ലീല്‍, പ്രാര്‍ത്ഥനാ സംഗമം എന്നീ പരിപാടികള്‍ കോവിഡ് നിബന്ധനകള്‍ പാലിച്ച് സംഘടിപ്പിക്കും.  രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ സയ്യിദ് കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍,കെ.പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം,മാണിക്കോത്ത്  എ.പി. അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട,  സയ്യിദ് പി എസ് അറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍,സയ്യിദ് അഷ്രഫ് തങ്ങള്‍ ആദൂര്‍,സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി,സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, കെ.കെ ഹുസൈന്‍ ബാഖവി,  മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി,കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്,മുഹമ്മദ് സ്വാലിഹ് സഅദി, ഉബൈദുല്ലാഹി സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കല്ലട്ട്ര മാഹിന്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിക്കും. പരിപാടിയില്‍ വച്ച് ഡിസംബറില്‍ സഅദിയ്യയില്‍ നടക്കുന്ന താജുല്‍ ഉലമാ നൂറുല്‍ ഉലമാ ഉറൂസ് മുബാറക്കിന്റെയും സനദ് ദാനത്തിന്റെയും സ്വാഗത സംഘം രൂപീകരിക്കും 

 

സെക്രട്ടറിയേറ്റ് യോഗത്തില്‍ കെ പി ഹുസൈന്‍ സഅദി കെ. സി. റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്ല ഹുസൈന്‍ കടവത്ത്, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ഏണിയാടി അബ്ദുല്‍ കരീം സഅദി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ ശാഫി ഹാജി കീഴൂര്‍ എന്നിവര്‍  സംബന്ധിച്ചു


More Photos