Menu Close

News & Updates


.

ബിരുദ പരീക്ഷയിൽ 3 റാങ്കുകൾ സ്വന്തമാക്കി സഅദിയ്യ ആർട്സ് ആൻ്റ് സയൻസ് കോളേജ്

06/08/2021

കോളിയടുക്കം: സഅദിയ്യ ആർട്സ് ആൻഡ് സയൻസ് കോളജിൽ റാങ്കുകളുടെ തിളക്കം.

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന  സഅദിയ്യ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കഴിഞ്ഞ ജൂൺ-ജൂലൈ മാസങ്ങളിൽ നടന്ന അവസാന സെമസ്റ്റർ പരീക്ഷയിലാണ് മൂന്ന് വിദ്യാർത്ഥികൾ റാങ്കോട് കൂടി ഉന്നത വിജയം നേടിയത്.

അപർണ വിൽസൺ ബയോടെക്നോളജിയിൽ ഒന്നാം റാങ്കും ഹസ്ന ഷെറിൻ കമ്പ്യൂട്ടർ സയൻസിൽ രണ്ടാം റാങ്കും അംറ അബ്ദുൽ ഹമീദ് ബി സി എയിൽ മൂന്നാം റാങ്കും നേടി. കോവിഡിൻ്റെ സാഹചര്യത്തിൽ ഓൺലൈനിലൂടെ പഠനം നടത്തിയാണ് ഉന്നത വിജയം നേടിയത്.  കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ എല്ലാവർഷവും ഉന്നത വിജയം നേടുന്ന ക്യാമ്പസുകളിൽ ഒന്നാണ് സഅദിയ്യ ആർട്സ് ആൻഡ് സയൻസ് കോളേജ്.

ഒന്നാം റാങ്ക് നേടിയ അപർണ സീത്താംകോളിയിലെ കെ വിത്സൺന്റെയും വിക്സൺ കെ.ഡിയുടേയും മകളാണ്. രണ്ടാം റാങ്ക് നേടിയ ഹസ്ന ശിറിൻ ചട്ടഞ്ചാലിലെ അബ്ദുൽ ഖാദറിന്റെയും ഉമൈബയുടെയും മകളാണ്. മൂന്നാം റാങ്ക് നേടിയ അംറ പാലക്കുന്ന് സ്വദേശി അബ്ദുൽ ഹമീദിൻ്റെയും സമീനയുടെയും മകളാണ്.തിളക്കമാർന്ന വിജയം നേടിയ വിദ്യാർഥികളെയും  അധ്യാപകരെയും ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി  പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, ജനറൽ സെക്രട്ടറി സോറി സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറാ, ആർട്സ് ആൻഡ് സയൻസ് കോളേജ് മാനേജിങ് കമ്മിറ്റി ചെയർമാൻ ഡോക്ടർ എൻ എ  മുഹമ്മദ്, വർക്കിംഗ് കൺവീനർ എൻ എ അബൂബക്കർ ഹാജി, പ്രിൻസിപ്പാൾ ഡോക്ടർ സെബാസ്റ്റ്യനും അഭിനന്ദിച്ചു.


More Photos