Menu Close

News & Updates


.

തുടര്‍ച്ചയായ അഞ്ചാം തവണയും സഅദിയ്യ ഹൈസ്‌കൂളിന് നൂറുമേനി

15/07/2021

ദേളി. സഅദിയ്യ ഹൈസ്‌കൂള്‍ സഅദാബാദില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും എസ്. എസ്. എല്‍ സിക്ക് നൂറുമേനി വിജയം. പരീക്ഷ എഴുതിയ 102 വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും ഉന്നത മാര്‍ക്കോടെ ഉപരിപഠനത്തിന് അര്‍ഹരായി. 6 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 8 വിദ്യാര്‍ത്ഥികള്‍ക്ക് 9 എ പ്ലസും 34 വിദ്യര്‍ത്ഥികള്‍ക്ക് 80 ശതമാനത്തിന് മുകളില്‍ മാര്‍ക്കും നേടാന്‍ സാധിച്ചു.

വിജയികളെ സഅദിയ്യ പ്രസിഡണ്ട് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, മാണിക്കോത്ത് അബ്ദുള്ള മുസ്ലിയാര്‍, ഹുസൈന്‍ സഅദി കെ.സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, മാനേജര്‍ ശറഫുദ്ധീന്‍ സഅദി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉസ്മാന്‍ റസാ സഅദി കൊട്ടപ്പുറം, വൈസ് പ്രിന്‍സിപ്പല്‍ നാഗേഷ് മാസ്റ്റര്‍ മല്ലം, മറ്റു അധ്യാപകര്‍ വിജയികളെ അനുമോദിച്ചു.


More Photos