Menu Close

News & Updates


.

ജാമിഅ സഅദിയ്യ; എച്ച്.എന്‍.സി ഹോസ്പിറ്റല്‍ സൗജന്യ കോവിഡ് ച്കിത്സാ സെന്റര്‍ ഉദ്ഘാടനം ബുധനാഴ്ച

31/05/2021

ദേളി: നിര്‍ദ്ധനരായ കോവിഡ് രോഗികള്‍ക്ക് സൗജന്യമായി കോവിഡ് ചികിത്സ നല്‍ല്‍കുന്നതിന് ദേളി ജാമിഅ സഅദിയ്യയും എച്ച.എന്‍.സി ഹോസ്പിറ്റലും സൂത്ത് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്ത സഹകരണത്തോടെ സൗജന്യ കോവിഡ് ചികിത്സാ സെന്റര്‍ ജൂണ്‍ 2ന് രാവിലെ 10: 30ന് ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സി.എച്ച് മുഹമ്മദ്  അദ്ധ്യക്ഷത വഹിക്കും.

       എ.പി അബ്ദുല്ല  മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് സസൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, കല്ലട്ര മാഹിന്‍ ഹാജി, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്,  പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഷിജാസ് മംഗലത്ത്, ഡോ.മുനവ്വര്‍ ഡാനിഷ് മുഹമ്മദ്, ഡോ.കായിഞ്ഞി മേല്‍പ്പറമ്പ്, അഭിലാഷ്.ജി തുടങ്ങിയവര്‍ സംമ്പന്ധിക്കും. പ്രധമഘട്ടത്തില്‍ 30 ബെഡ്ഡുകള്‍ ഒരുക്കുന്ന ഹോസ്പിറ്റലില്‍ കോവിഡ് രോഗികള്‍ക്കുള്ള ഓക്സിജന്‍ സംവിധാനങ്ങളടക്കം സൗജന്യമായി നല്‍കും.


More Photos