Menu Close

News & Updates


.

സഅദിയ്യ ശരീഅത്ത് കോളേജ് ഓണ്‍ലൈന്‍ ക്ലാസാരംഭം തിങ്കളാഴ്ച

28/05/2021

ദേളി | ജാമിഅ സഅദിയ്യ ശരീഅത്ത് കോളേജിന്റെ ഈ അധ്യയന വര്‍ഷത്തെ ക്ലാസാരംഭം മെയ് 31ന് നടക്കും. 7:30ന് നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് ശേഷം എട്ട് മണിക്ക് പ്രസിഡന്റ് കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന പരിപാടി ശരീഅത്ത് കോളേജ് പ്രിന്‍സിപ്പൽ എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും.

 

വൈസ് പ്രിന്‍സിപ്പൽ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സന്ദേശം നല്‍കും. സെക്രട്ടറി കെ പി ഹുസൈന്‍ സഅദി സ്വാഗതമാശംസിക്കും.

 

സദര്‍ മുദരിസ് കെ കെ ഹുസൈന്‍ ബാഖവി, സ്വാലിഹ് സഅദി, ഉബൈദുല്ലാഹി സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുലത്തീഫ് സഅദി കൊട്ടില, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ചിയ്യൂര്‍ അബ്ദുല്ല സഅദി, അഷ്ഫാഖ് മിസ്ബാഹി, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി, തുവ്വൂര്‍ അബ്ദുറഹ്മാന്‍ സഅദി, റഫീഖ് സഅദി ദേലംപാടി, ജഅ്ഫര്‍ സഅദി അച്ചൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ശാഫി സഅദി, സൈഫുദ്ദീന്‍ സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.


More Photos