Menu Close

News & Updates


.

സഅദിയ്യ പ്രാര്‍ഥനാ സമ്മേളനം നാളെ (വ്യാഴം)

05/05/2021

ദേളി; ജാമിഅ സഅദിയ്യയില്‍ വിശുദ്ധ റമസാനിലെ ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന 25-ാം രാവില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനം മെയ് ആറിന് (വ്യാഴം) ഓണ്‍ലൈനിലൂടെ നടക്കും. വൈകിട്ട് നാല് മണിക്ക് നൂറുല്‍ ഉലമ മഖ്ബറ സിയാറത്ത് നടക്കും. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ അഹമ്മദലി ബെണ്ടിച്ചാല്‍ പതാക ഉയര്‍ത്തും. 4.30ന് ആരംഭിക്കുന്ന ജലാലിയ്യ ദിക് ര്‍ ഹല്‍ഖക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും. ആറ് മണിക്ക് തൗബ മജ്ലിസ് ആരംഭിക്കും. രാത്രി 10ന് നടക്കുന്ന സമാപന സംഗമത്തില്‍ മുഹമ്മദ് റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ നേതൃത്വം നല്‍കും.

എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞിഫൈസി, മാഹിന്‍ ഹാജി കല്ലട്ര, മുഹമ്മദ് സ്വാലിഹ് സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഇബ്‌റാഹിം സഅദി വിട്ടല്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, ശറഫുദ്ദീന്‍ സഅദി, ഉസ്മാന്‍ സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.


More Photos