Menu Close

Events & Occasions


ശൈഖ് ശുഐബ് ആലം അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം തിങ്കളാഴ്ച്ച സഅദിയ്യയില്‍

21/06/2021

ദേളി: ജാമിഅ സഅദിയ്യയുടെ ആത്മീയ നേതൃത്വവും ജലാലിയ്യ ത്വരീഖത്തടക്കം നിരവധി ത്വരീഖത്തുകളുടെ ശൈഖുമായ ഡോ. ശൈഖ് ശുഐബ് ആലം സാഹിബ് കീളക്കര അനുസ്മരണ പ്രാര്‍ത്ഥന സംഗമം ജൂണ്‍ 21 തിങ്കളാഴ്ച്ച ദേളി സഅദിയ്യയില്‍ നടക്കും.

            രാവിലെ 11 മണിക്ക് നടക്കുന്ന പ്രാര്‍ത്ഥനാ സംഗമത്തിന് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. ജാമിഅ സഅദിയ്യയുടെ ശില്‍പി നൂറുല്‍ ഉലമ എം എ ഉസ്താദുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്ന ശുഐബ് ആലം സാഹിബ് ജലാലിയ്യ ത്വരീഖത്തിന്റെ ഖലീഫയായി കുമ്പോല്‍ തങ്ങളെ നിയമിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രമുഖര്‍ അവരുടെ ത്വരീഖത്ത് സ്വീകരിച്ച് ആത്മീയ നേതൃത്വം നല്‍കി വരുന്നു.

            പരിപാടിയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ തങ്ങള്‍, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃകരിപ്പൂര്‍, കെ കെ ഹുസൈന്‍ ബാഖവി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, എം എ അബ്ദുല്‍ വഹാബ്, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദ് റസ്‌വി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, എം ടി പി അബ്ദുറഹ്‌മാന്‍ ഹാജി സംന്ധിക്കും