Menu Close

News & Updates


.

ഇസ്ലാമിക് എജ്യുക്കേഷണല്‍ ബോഡ് ഓഫ് ഇന്ത്യ പാഠപുസ്തക ശില്പശാല സഅദിയ്യയില്‍ ആരംഭിച്ചു.

14/02/2021

കാസര്‍ഗോഡ് : ഇസ്ലാമിക് എജ്യുക്കേഷണല്‍ ബോഡ് ഓഫ് ഇന്ത്യ (ഐ.ഇ.ബി.ഐ) ദേശീയ തലത്തില്‍ നടത്തുന്ന പാഠ്യപദ്ധതിക്കായി തയ്യാറാക്കിയ പുതിയ പുസ്തകങ്ങളുടെ പരിശോധനക്കും നിലവിലെ പുസ്തകങ്ങളുടെ പരിഷ്‌കരണത്തിനുമായി നടത്തുന്ന സപ്തദിന ശില്പശാലക്ക് ദേളി ജാമിഅ സഅദിയ്യ:യില്‍ തുടക്കമായി.

നൂറുല്‍ ഉലമാ എം.എ ഉസ്താദിന്റെ മഖ്ബറ സിയാറത്തോടെ ആരംഭിച്ച പരിപാടി നാഷണല്‍ ഡയറക്ടറേറ്റ് ചെയര്‍മാന്‍ ഷൗക്കത്ത് നഈമി അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍   സമസ്ത കേന്ദ്ര മുശാവറ അംഗം എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്  ഉദ്ഘാടനം ചെയ്തു.

ഡയറക്ടര്‍ ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം ആമുഖ പ്രഭാഷണം നടത്തി. ഹംദര്‍ദ് യൂണിവേഴ്‌സിറ്റി  ലക്ചറര്‍ ഡോ. അബ്ദുല്‍ ഖാദിര്‍ ഹബീബി പാഠ്യപദ്ധതി അവതരിപ്പിച്ചു.  

ഒുന്ന് മുതല്‍ പത്തു വരെ ക്ലാസുകളിലേക്ക് നൂതന രീതിയില്‍ തയ്യാറാക്കുന്ന പാഠപുസ്തകങ്ങള്‍ പുതുതലമുറക്ക് പഠനം എളുപ്പമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അഹ്മദ് ശറിന്‍ ഉദുമ, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ചിയ്യൂര്‍ അബദുല്ല സഅദി, പ്രസംഗിച്ചു.നാഷണല്‍ ഡയറക്ടറേറ്റ് കവീനര്‍  ഹസൈനാര്‍ നദ്വി സ്വാഗതം പറഞ്ഞു.

 പത്ത് ദിവസം നീണ്ട് നില്‍ക്കു  കര്‍മശാസ്ത്രം, വിശ്വാസ ശാസ്ത്രം, ഖുര്‍ആന്‍ പാരായണ ശാസ്ത്രം, ചരിത്രം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലെ പുസ്തകങ്ങള്‍ ഗഹനമായി ചര്‍ച്ച ചെയ്ത് ക്രമീകരിക്കുന്ന ശില്പശാലയില്‍ മുഫ്തി ഹാമിദ് റസാ ബറക്കാത്തി    ഡോ. അശ്‌റഫ് ഖുറേഷി (യു.പി), മുഫ്തി റഫീഖ് അഹമ്മദ് സഅദി (മുംബൈ), മുഫ്തി മുഫീദ് ഖാന്‍ സഅദി (മുംബൈ), അബ്ദുര്‍റഷീദ് സഖാഫി പത്തപ്പിരിയം, അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില, ഡോ. അമീന്‍ മുഹമ്മദ് സഖാഫി, മുജീബ് റഹ്മാന്‍ നഈമി, ഉവൈസ് റസാ മന്‍സരി (ഹുബ്ലി), ഹുസൈന്‍ നിസാമി (കര്‍ണാടക), അബ്ദുല്‍ ഗഫൂര്‍ സ്വിദ്ദീഖി (കാശ്മീര്‍) തുടങ്ങിയ പണ്ഡിതരും വിദ്യാഭ്യാസ വിചക്ഷണരും പങ്കെടുക്കുന്നുണ്ട്.


More Photos