Menu Close

News & Updates


.

നൂറുല്‍ ഉലമാ കവാടം തുറക്കുന്നു; സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന് ഇന്ന് കൊടി ഉയരും.

23/12/2019

ദേളി: അമ്പതാണ്ടിന്റെ കര്‍മ ധന്യതയോടെ ജാമിഅ സഅദിയ്യ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന് ഇന്ന് പതാക ഉയരും. നൂറുല്‍ ഉലമയുടെ നാമധേയത്തില്‍ പടുത്തുയര്‍ത്തിയ സഅദിയ്യയുടെ പ്രധാന പ്രവേശന കവാടം യേനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി രാവിലെ 9 മണിക്ക് തുറുന്നു കൊടുക്കും. 

സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍ തങ്ങള്‍ പതാക ഉയര്‍ത്തും. രാവിലെ 9.30ന് സഅദിയ്യ വിഷന്‍ 2030 രാജ്‌മോഹന്‍ എം പി ഉദ്ഘാടനം ചെയ്യും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അദ്ധ്യക്ഷത വഹിക്കും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ പ്രാര്‍ത്ഥന നടത്തും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സുലൈമാന്‍ സഖാഫി വിഷയാവതരണം നടത്തും. ഡോ. എ എന്‍ അനന്ത പത്മനാഭന്‍, പ്രൊഫസര്‍ ഇസ്മാഈല്‍, എ ബി സുലൈമാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

ഇന്ന് ഉച്ചക്ക് 2.30ന് ഗ്രാന്റ് അലുംനി മീറ്റില്‍ ആയരിത്തിലേറെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംബന്ധിക്കും. ക്യാപ്റ്റന്‍ ഷരീഫ് കല്ലട്രയുടെ അദ്ധ്യക്ഷതയില്‍ ഡോ. ഖാദിര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. കെ എം അബ്ദുല്‍ ഖാദിര്‍ കരുവഞ്ചാല്‍, നൂര്‍ മുഹമ്മദ് ഹാജി ഖത്തര്‍ വിഷയാവതരണം നടത്തും. സയ്യിദ് അഹ് മദ് മുഖ്താര്‍ തങ്ങള്‍ സ്വാഗതം പറയും. 

നാളെ (ചൊവ്വ) രാവിലെ 10 ന് സഅദിയ്യ ഫാമിലി കോണ്‍ക്ലൈവ്, 11ന് സ്‌നേഹസംഗമം, രാത്രി നസീഹ സില്‍സില നടക്കും. 25ന് രാവിലെ 10ന് പ്രാവസി കുടുംബ സംഗമവും, ഖത്മുല്‍ ഖുര്‍ആന്‍ ഉദ്ഘാടനവും നടക്കും. വൈകീട്ട് താജുല്‍ ഉലമ നൂറുല്‍ ഉലമ അനുസ്മരണ സംഗമം നടക്കും. 27നാണ് ത്രിദിന സമാപന പരിപാടികള്‍ ആരംഭിക്കുന്നത്. 29ന് സനദ് ദാന മഹാ സമ്മേളനത്തോടെ സമാപിക്കും.

 


More Photos