Menu Close

News & Updates


.

മലപ്പുറത്ത് മനം നിറഞ്ഞ സ്വീകരണം സ്നേഹ സഞ്ചാരം ഇന്ന് കോഴിക്കോട് ജില്ലയിൽ.

13/12/2019

മലപ്പുറം : സഅദിയ്യ ഗോൾഡൻ ജൂബിലി ഭാഗമായി നടക്കുന്ന സ്നേഹ സഞ്ചാരം എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലാ പര്യടനങ്ങൾ പൂർത്തിയാക്കി ഇന്ന് കോഴിക്കോട് ജില്ലയിൽ എത്തിച്ചേരും. 

ഇന്നലെ മലപ്പുറം പുത്തനത്താണിയിലും മഞ്ചേരിയിലും സ്വീകരണ സമ്മേളനങ്ങൾ നടന്നു. വൈകീട്ട് 3 ന് പുത്തനത്താണിയിൽ നിന്ന സ്വീകരണ സമ്മേളനം സമസ്ത മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു.  എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദീൻ ബുഖാരി അധ്യക്ഷത വഹിച്ചു. അലവി സഖാഫി കൊളത്തൂർ, എസ് വൈ എസ് ജനറൽ സെക്രട്ടറി വി പി എം ബഷീർ പറവന്നൂർ, എസ് എം എ ജില്ലാ സെക്രട്ടറി സുലൈമാൻ ഇന്ത്യ നൂർ, പി വി മുഹമ്മദ് ഹാജി, കോയ മാസ്റ്റർ, അബൂബക്കർ ശർവാനി തുടങ്ങിയവർ സംസാരിച്ചു. 

വൈകീട്ട് 6 ന് യാത്ര മഞ്ചേരിയിൽ എത്തിച്ചേർന്നു. സ്വീകരണ സമ്മേളനം  ഹബീബ് കോയ തങ്ങളുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി പി സൈതലവി മാസ്റ്റർ ചെങ്ങറ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എൻ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടി മുഹമ്മദ് ശരീഫ് നിസാമി,കെ.എം.എ റഹീം, ഇ.കെ.മുഹമ്മദ് കോയ സഖാഫികെ.പി. ജമാൽ കരുളായി തുടങ്ങിയവർ സംസാരിച്ചു. ഇന്ന് മൂന്ന് മണിക്ക് ഓർക്കാട്ടേരിയിലും, വൈകീട്ട്  ആറിന് നാദാപുരത്തും സ്വീകരണ സമ്മേളനങ്ങൾ നടക്കും. 

ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സംഘടന നേതൃത്വവും നാട്ടുകാരും ജാഥക്ക് ഉജ്വലമായ വരവേല്പാണ് നൽകിയത്. പ്രസ്ഥാനിക കരുത്ത് തെളിയിക്കുന്ന സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിലും നടന്നത്. സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ നേതൃത്തിലുള്ള യാത്രയിൽ 50 അംഗ ഗോൾഡൻ വിംഗ് അനുഗമിക്കുന്നു. യാത്ര 15 ന് തളിപ്പറമ്പിൽ സമാപിക്കും


More Photos