Menu Close

News & Updates


.

യു.എ ഇ ദേശീയ പതാക ദിനം കോൺസുൽ ജനറലിന് സഅദിയ്യയുടെ ആശംസകള്‍ കൈമാറി

05/11/2019

തിരുവനന്തപുരം : യു.എ.ഇ ദേശീയ പതാക ദിനത്തോടനുബന്ധിച്ച്  സൗത്ത് ഇന്ത്യയിലെ യു.എ.ഇ കോൺസുൽ ജനറൽ ഡോ: ജമാൽ ഹുസൈൻ അൽ സഅബിക്ക് സഅദിയ്യയുടെ ആശംസകള്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി കൈമാറി.

 

ഇന്ത്യയും യു.എ.ഇ യും തമ്മിലുള്ള ബന്ധങ്ങൾ രണ്ട് പ്രദേശങ്ങളുടെയും  സർവ്വദോൻമുഖമായ പുരോഗതിക്ക് നിദാനമായെന്നും ഇന്ത്യയോട് പ്രത്യേകിച്ച് കേരളത്തോട് യു.എ.ഇ  വളരെയധികം കടപ്പെട്ടിരുക്കുന്നുവെന്നും കോൺസുലർ ജനറൽ ഡോ: ജമാൽ പറഞ്ഞു.

ദേശീയ പതാകകൾ രാജ്യത്തിന്റെ നാനാത്വത്തെ പ്രതീകവൽക്കരിക്കുന്നതാണ്.

ഇന്ത്യയും യു.എ.ഇ യും വ്യത്യസ്ത സംസ്കാരങ്ങളെ ഉൾക്കൊള്ളുന്നതിൽ ലോകത്തിന് മാതൃകയാണ് അദ്ധേഹം കൂട്ടിച്ചേർത്തു.

കേരള മുസ്‌ലിം ജമാഅത്ത് സിക്രട്ടറി എ. സൈഫുദ്ധീൻ ഹാജി തിരുവനന്തപുരം, ഇൻഡോ-അറബ് മിഷൻ സിക്രട്ടറി ഡോ: അമീൻ മുഹമ്മദ് ഹസൻ അസ്സഖാഫി, ഇസ്മാഈൽ സഅദി വിഴിഞ്ഞം തുടങ്ങിയവർ സംബന്ധിച്ചു.


More Photos