Menu Close

News & Updates


.

സഅദിയ്യ ഗോൾഡൻ ജൂബിലി; പണ്ഡിത സംഗമം വെള്ളിയാഴ്ച ഷാർജയിൽ

23/10/2019

ഷാർജ : ജ്ഞാനം മനനം മുന്നേറ്റം എന്ന ശീർഷകത്തിൽ വൈഞ്ജാനിക മുന്നേറ്റത്തിന്റെ അമ്പത് ആണ്ട് ആഘോഷിക്കുന്ന ദക്ഷിണേത്യയിലെ അത്യുന്നത മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനമായ ജാമിഅ സഅദിയ്യ അറബിയ്യയുടെ ഗോൾഡൻ ജൂബിലി മഹാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന പണ്ഡിത സംഗമം 2019 ഒക്ടോബർ 25 വെള്ളിയാഴ്ച ഇശാ നിസ്കാരത്തിന്  ശേഷം (8:00pm) ഷാർജ റോള സുന്നി സെൻറർ ഓഡിറ്റോറിയത്തിൽ നടക്കും.

 

ഷാർജയിലെയും പരിസരങ്ങളിലെയും വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന പണ്ഡിതർ മാത്രം സംബന്ധിക്കുന്ന ഉലമ സംഗമത്തിൽ കർണാടക സ്റ്റേറ്റ് സുന്നി ജംഇയ്യത്തുൽ ഉലമ പ്രസിഡന്റും, സമസ്ത മുശാവറ അംഗവും ജാമിഅ സഅദിയ്യ അറബിയ്യ പ്രിൻസിപ്പാളുമായ താജുൽ ഫുഖഹാ ബേക്കൽ ഇബ്രാഹിം മുസ്‌ലിയാർ ക്ലാസ്സെടുക്കും.

 

ആനുകാലിക സാഹചര്യങ്ങളിലെ ഏതു വിഷയങ്ങളെ കുറിച്ചും നേരിട്ട് ചോദിച്ചു മനസ്സിലാക്കാനുള്ള അവസരം ലഭ്യമാണ്.  ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു.

 

അന്നേദിവസം മഗ്രിബിന് ശേഷം (6:00 pm) ബുർദ മജ്‌ലിസും ഉണ്ടായിരിക്കുന്നതാണ്. 


More Photos