Menu Close

News & Updates


.

സഅദിയ്യ ഗോൾഡൻ ജൂബിലി; ഉലമാ കോൺഫറൻസ് വെള്ളിയാഴ്ച അബുദാബിയിൽ

23/10/2019

അബു ദാബി : ജ്ഞാനം മനനം മുന്നേറ്റം എന്ന ശീർഷകത്തിൽ വൈഞ്ജാനിക മുന്നേറ്റത്തിന്റെ അമ്പത് ആണ്ട് ആഘോഷിക്കുന്ന ദക്ഷിണേത്യയിലെ അത്യുന്നത മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനമായ ജാമിഅ സഅദിയ്യ അറബിയ്യയുടെ ഗോൾഡൻ ജൂബിലി മഹാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന ഉലമാ കോൺഫറൻസ് 2019 ഒക്ടോബർ 25 വെള്ളിയാഴ്ച ജുമുഅഃ ക്ക് ശേഷം അബു ദാബി ഐ ഐ സി സി ഓഡിറ്റോറിയത്തിൽ നടക്കും.

 

യു എ ഇ യിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന പണ്ഡിതർ മാത്രം സംബന്ധിക്കുന്ന ഉലമ സംഗമത്തിൽ കർണാടക സ്റ്റേറ്റ് സുന്നി ജംഇയ്യത്തുൽ ഉലമ പ്രസിഡന്റും, സമസ്ത മുശാവറ അംഗവും ജാമിഅ സഅദിയ്യ അറബിയ്യ പ്രിൻസിപ്പാളുമായ താജുൽ ഫുഖഹാ ബേക്കൽ ഇബ്രാഹിം മുസ്‌ലിയാർ "സൈബർ യുഗത്തിലെ മതാവലംബങ്ങൾ" എന്ന വിഷയത്തിൽ ക്ലാസ്സെടുക്കും.

 

മഗ്‌രിബിന് ശേഷം നടക്കുന്ന പൊതു സമ്മേളനത്തിൽ "പ്രവാസ കുടുംബം സാമ്പത്തിക സുരക്ഷയും ആസൂത്രണവും" എന്ന വിഷയത്തെ ആസ്പദമാക്കി പ്രൊഫസർ മുഹമ്മദലി സഖഫി തൃക്കരിപ്പൂർ  അഭിസംബോധനം ചെയ്യും. ഐ ഐ സി സി യിൽ വെച്ചു നടക്കുന്ന സമാപന പരിപാടിയിൽ ഐ സി ഫ്, കെ സി ഫ്, ആർ ആസ് സി നാഷണൽ നേതാക്കൾ പങ്കെടുക്കും. 

 

NB: ഉലമാ കോൺഫെറെൻസിൽ സംബന്ധിക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സഅദിയ്യ സമ്മേളന പ്രചാരണ കമ്മിറ്റി  അറിയിച്ചു. രജിസ്‌ട്രേഷൻ വേണ്ടി നസീർ സഅദി (0551094737 ) ഉമ്മർ സഅദി  (0527381243 ) എന്നിവരെ ബന്ധപെടുക.


More Photos