Menu Close

News & Updates


.

ജാമിഅഃ സഅദിയ്യ നൂറുൽ ഉലമയുടെ സ്വപ്ന സാക്ഷാത്കാരം - മുനീർ ബാഖവി തുരുത്തി

15/10/2019

ദുബൈ: കേരളക്കരയിൽ  സമന്വയ വിദ്യാഭ്യാസ സംരംഭത്തിന് തുടക്കം കുറിച്ച് സമുദായത്തിന്റെ ഉന്നമനത്തിന് ദീർഘദൃഷ്ടിയോടെയുള്ള ധൈഷണിക ഇടപെടലുകൾ നടത്തിയ നൂറുല്‍ ഉലമാ എംഎ ഉസ്താദിന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ പൂർത്തീകരണമാണ് ജാമിഅ സഅദിയ്യ അറബിയ്യ എന്ന് കാസർകോട് ജില്ലാ സുന്നീ യുവജന സംഘം ദുബൈ ഘടകം പ്രസിഡന്റ് മുനീർ ബാഖവി തുരുത്തി  അഭിപ്രായപ്പെട്ടു.

 

ബർദുബൈ  കാസർകോട് ജില്ലാ എസ് വൈ എസ് ഘടകം  എവറസ്റ്റ് ഹോട്ടലിൽ സംഘടിപ്പിച്ച സഅദിയ്യ ഗോൾഡൻ ജൂബിലി പ്രചരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം

 

കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ പ്രത്യേകിച്ച്  സുന്നി സമൂഹത്തിന്റെ ഉയർച്ചയുടെ നിഖില മേഖലയിലും മാതൃകാപരമായ കയ്യൊപ്പ് ചാർത്തിയ ജീവിതമായിരുന്നു മഹാന്റേതെന്നും അതിനുള്ള ഒരു ഫ്ലാറ്റ് ഫോം ആയിരുന്നു സഅദിയ എന്നും ആ  ദീർഘ ദൃഷ്ടിയും  താജുൽ ഉലമയുടെ നേതൃതവും  സ്ഥാപനത്തെ ഉന്നതിയിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

  

 ജ്ഞാനം, മനനം, മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ 2019 ഡിസംബര്‍ 27,28,29 തീയ്യതികളില്‍ കാസര്‍ഗോഡ് നടക്കുന്ന ജാമിഅ സഅദിയ ഗോള്‍ഡന്‍ ജൂബിലി പ്രചരണാർത്ഥം ബർദുബൈ  കാസർകോട് ജില്ലാ എസ് വൈ എസ് ഘടകം സംഘടിപ്പിച്ച പ്രചരണ സമ്മേളനം ബർദുബായിലെ പ്രാസ്ഥാനിക പിന്തുണ വിളിച്ചോതുന്ന പ്രൗഡമായ സദസ്സായിരുന്നു.

 

ദുബൈ  കാസർകോട് ജില്ലാ എസ് വൈ എസ് സംഘടനാ കാര്യാ പ്രസിഡണ്ട് ഇബ്രാഹിം സഖാഫി തുപ്പക്കൽ പരിപാടി ഉൽഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ മുഹമ്മദ് സഖാഫി ആവളം അധ്യക്ഷത വഹിച്ചു. ശംസുദ്ധീൻ പുഞ്ചാവി (ജനറൽ സെക്രട്ടറി  ദുബൈ  കാസർകോട് ജില്ലാ എസ് വൈ എസ് ) ഇസ്മായിൽ നെച്ചിക്കുണ്ട് (ജനറൽ സെക്രട്ടറി ഐ സി എഫ് ബർദുബൈ സെക്ടർ ), ഗൗസ് മുഹിയുദ്ദീൻ സഖാഫി (പ്രസിഡണ്ട്  ആർ എസ്‌ സി  ബർദുബൈ സെക്ടർ ) ശാഹുൽ ഹമീദ് സഖാഫി ( കെ സി എഫ് ) എന്നിവർ ആശംസാപ്രസംഗം നടത്തി.

 

സമ്മേളനത്തിന് മുന്നോടിയായി നടന്ന ജലാലിയ റാത്തീബിന് ഇബ്രാഹിം മുസ്‌ലിയാർ വിട് ല ,  മുനീർ ബാഖവി തുരുത്തി, ഇബ്രാഹിം സഖാഫി തുപ്പക്കൽ, ആവളം മുഹമ്മദ് സഖാഫി,  ഇബ്രാഹിം സഖാഫി കൊളവയൽ, മുഹമ്മദലി ഹിമമി ചിപ്പാർ, അബ്ബാസ് മിസ്ബാഹി, ഷംസുദീൻ നഈമി, അൻഷാദലി മൗലവി പടന്ന, അബൂബക്കർ ദാരിമി  തുടങ്ങിയവർ നേതൃത്വം നൽകി. 

 

മള്ഹർ സ്ഥാപനങ്ങളുട കാര്യദർശി  സയ്യിദ് ഷഹീർ അൽ ബുഖാരി തങ്ങൾ സമാപന പ്രാർത്ഥന നടത്തി. 

 

അമീർ ഹസ്സൻ കന്ന്യാപ്പാടി, ശരീഫ് പേരാൽ , ബഷീർ സഖാഫി, അബ്ദുൽഖാദർ ചാലിശ്ശേരി, ഹാരിസ് ഹനീഫി ബാളിയൂർ, ഖാസിം ഹാജി കാവപ്പുര തുടങ്ങിയവർ സംബന്ധിച്ചു. ഇബ്രാഹിം സഖാഫി കൊളവയൽ സ്വാഗതവും അബ്ബാസ് മിസ്ബാഹി നന്ദിയും പറഞ്ഞു


More Photos