Menu Close

News & Updates


.

സഅദിയ സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രഭവ കേന്ദ്രം -കണ്ണവം തങ്ങള്‍

24/09/2019

മുസ്സാഫഹ്: (24-09-2019) ഉത്തരേന്ത്യലെ അത്യുന്നത വിദ്യാഭ്യാസ സ്ഥാപനമായ ജാമിയ സഅദിയ അറബിയ്യ നവോഥാന കേരളത്തിന്റെ സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രഭവ കേന്ദ്രമാണെന്നു സഅദിയ സെന്‍ട്രല്‍ സെക്രട്ടേറിയറ്റംഗം സയ്യദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം അഭിപ്രായപ്പെട്ടു. 

 

അബുദാബി മുസ്സഫയില്‍ ഐ സി ഫ് - സഅദിയ കമ്മിറ്റി സംയുക്തമായി സംഘടിപ്പിച്ച സഅദിയ ഗോള്‍ഡന്‍ ജൂബിലി യു എ ഇ നാഷണല്‍ പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

 

താജുല്‍ ഉലമയുടെ ആത്മീയ നേതൃത്വവും നൂറുല്‍ ഉലമയുടെ ദീര്‍ഘവീക്ഷണവുമാണ് സഅദിയ്യയുടെ കഴിഞ്ഞകാല മുന്നേറ്റത്തിന്റെ വിജയ രഹസ്യമെന്നും തങ്ങള്‍ അനുസ്മരിച്ചു. ഡിസംബര്‍ 27 28 29 തീയതികളില്‍ കാസറഗോഡ് ദേളി സദാബാദില്‍ നെടക്കുന്ന ഗോള്‍ഡന്‍ ജൂബിലി മഹാസമ്മേളനം വന്‍ വിജയമാക്കാന്‍ എല്ലാ സുന്നി പ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങണമെന്നു തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

 

 സഅദിയ ഗോള്‍ഡന്‍ ജൂബിലിയോട് അനുബന്ധിച്ച യു എ ഇ യില്‍ സംഘടിപ്പിക്കുന്ന പണ്ഡിത സംഗമം, പ്രൊഫൊസ്സണല്‍ മീറ്റ്, ഫാമിലി മീറ്റ്, അലുംനി മീറ്റ്, കഥാപ്രസംഗം, പരെന്റ്‌സ് മീറ്റ് തുടങ്ങിയവയുടെ പ്രഖ്യാപനം ഐസി എഫ് നാഷണല്‍ ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ ഹമീദ് സഅദി നിര്‍വഹിച്ചു

 

 അബു ദാബി ഐ സി എഫ് പ്രസിഡന്റ് ഉസ്മാന്‍ സഖഫി തിരുവത്ര ആമുഖ പ്രഭാഷണം നടത്തി. ഐ സി ഫ് നാഷണല്‍ പ്രസീഡന്റ് മുസ്തഫ ദാരിമി കടങ്ങോട് അദ്യക്ഷത വഹിച്ചു. ഹമീദ് ഈശ്വരമംഗലം, ഹമീദ് പരപ്പ, കെ കെ എം സഅദി, മുനീര്‍ ബാഖവി, ഇസ്മായില്‍ സഅദി, നാസ്സര്‍ സഅദി ആറളം, മുഹമ്മദ് സഅദി പരപ്പ, നസീര്‍ സഅദി, ശിഹാബുദ്ധീന്‍ സഅദി, നൗഷാദ് സഅദി, അസൈനാര്‍ അമാനി, അബ്ദുല്ല ഉളുവാര്‍, തുടങ്ങിയവര്‍ സംബഡിച്ചു. അബ്ദുല്‍ ഹമീദ് സഅദി സ്വാഗതവും ഉമ്മര്‍ സഅദി നന്ദിയും പറഞ്ഞു.


More Photos