Menu Close

News & Updates


.

അശറ ഖിറാഅത്തിൽ സനദ് നേടി സഅദിയ്യ വിദ്യാർത്ഥി

22/09/2019

കാസർഗോഡ്: ലോകപ്രശസ്തമായ ഖുർആൻ പാരായണത്തിന്റെ 10 രൂപങ്ങളിൽ പ്രത്യേക പഠനവും പരിശീലനവും നേടി സഅദിയ്യ ഹിഫ്ളുൽ ഖുർആൻ കോളേജ് പൂർവ്വ വിദ്യാർത്ഥി ഹാഫിള് മുബശ്ശിർ അൽഅസ്ഹരി ശ്രദ്ധേയനാവുന്നു.

അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റിയായ അൽഅസ്ഹറിൽ നിന്നാണ് ഇദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

 

കുടക് ജില്ലയിലെ കൊളക്കേരി സ്വദേശിയായ ഇദ്ദേഹം സഅദിയ്യ ഹിഫ്ളുൽ ഖുർആനിൽ നിന്ന് 2009 ബാച്ചിൽ പഠനം പൂർത്തിയാക്കിയ ശേഷം മട്ടന്നൂർ സഈദ് സഅദി അൽ അഫ്ളലിയുടെ കീഴിൽ പൂച്ചക്കാട്, പന്യൻകണ്ടി എന്നിവിടങ്ങളിൽ ദർസ് പഠനം നടത്തി ഉപരിപഠനത്തിനാണ് അൽഅസ്ഹറിൽ എത്തിയത്.അവിടെ മാജിസ്ഥീൻ കർമ്മശാസ്ത്രത്തിൽ MA പഠനത്തോടൊപ്പം ഈജിപ്തിലെ പ്രഗത്ഭ ഖുർആൻ പണ്ഡിതനും പരിശീലകനും അൽഅസ്ഹർ മുദരിസുമായ ശൈഖ് ഫൗസി ആലു ഹൈകലിൽ നിന്നാണ് അശറ ഖിറാഅത്തിൽ സനദ് നേടിയത്.

 

കേരളത്തിൽ നിന്ന് ഇദ്ദേഹത്തോടൊപ്പം ശാഫി അൽഅസ്ഹരി മെരുവമ്പായി,ജുനൈദ് അൽഅസ്ഹരി എന്നിവരും ഈ നേട്ടത്തിനു അർഹരായി.ഹാഫിള് മുബശ്ശിർ അസ്ഹരിയെ സഅദിയ്യ ഹിഫ്ളുൽ ഖുർആൻ കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഹിഫ്ള് അലുംനി ഫെഡറേഷൻ ഓഫ് സഅദിയ്യ(ഹഫ്സ്) അനുമോദിച്ചു


More Photos