Menu Close

News & Updates


.

നൂറുൽ ഉലമാ: മുസ്ലിം നവോത്ഥാനത്തിന്റെ ധൈഷണിക ശ്രോതസ്സ്

11/09/2019

തരുവണ: നൂറുൽ ഉലമാ എംഎ ഉസ്താദ് കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ ധൈഷണിക സ്രോതസായിരുന്നെന്ന് മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ പഞ്ഞു. സഅദിയ്യ ഗോൾഡൻ ജൂബിലി

ജില്ലാ പ്രവർത്തക കൺവെൻഷനിൽ നൂറുൽ ഉലമ ആദർശ സരണി എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജ്ഞാനം, മനനം, മുന്നേറ്റം എന്ന ശീർഷകത്തിൽ 2019 ഡിസംബർ 27,28,29 തീയ്യതികളിൽ കാസർഗോഡ് നടക്കുന്ന ജാമിഅ സഅദിയ ഗോൾഡൻ ജൂബിലി  ആഘോഷത്തെക്കുറിച്ച് കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി സംസാരിച്ചു.സമസ്ത സമസ്ത കേന്ദ്ര മുശാവറ അംഗം കൈപാണി അബൂബക്കർ ഫൈസിയുടെ അദ്ധ്യക്ഷതയിൽ കെ എസ് മുഹമ്മദ് സഖാഫി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അബൂബക്കർ ചെറിയ കോയതങ്ങൾ, അബ്ദുൽ മജീദ് തലപ്പുഴ, മുഹമ്മദ് സഖാഫി ചെറുവേരി, നാസർ മാസ്റ്റർ,ഒ എം തരുവണ, മമ്മൂട്ടി മദനി,ബഷീർ സഅദി തുടങ്ങിയവർ സംസാരിച്ചു. ജമാലുദ്ദീൻ സഅദി സ്വാഗതവും അബ്ദുൽ ഹമീദ് സഅദി നന്ദിയും പറഞ്ഞു


More Photos