Menu Close

News & Updates


.

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി; കാസര്‍കോട് സോണ്‍ സംഘാടക സമിതിയെ തെരെഞ്ഞടുത്തു.

23/08/2019

കാസർകോട്: ജാമിഅ സഅദിയ്യ ഗോൾഡൻ ജൂബിലി മഹാസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാസർകോട് സോൺ ബഹുജന കൺവെൻഷൻ സഅദീയ്യ റീച്ച് പ്രോഗ്രാം സമാപ്പിച്ചു.

ജില്ലാ സുന്നീ സെന്ററിൽ നടന്ന പരിപാടിയിൽ എസ്.വൈ.എസ് സോൺ പ്രസിഡന്റ് സയ്യിദ്‌ അബ്ദുൽ കരീം അൽഹാദി പ്രാരംഭ പ്രാർത്ഥന നടത്തി.കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ്  അബ്ബാസ് സഖാഫി അദ്ധ്യക്ഷം വഹിച്ചു സഅദിയ്യ സെക്രട്ടേറിയറ്റ് അംഗം കൊല്ലംമ്പാടി അബ്ദുൽ ഖാദർ സഅദി ഉൽഘാടനം ചെയ്തു  മജ്ലിസുൽ ഉലമാഇസ്സഅദിയ്യീൻ കേന്ദ്ര കമ്മിറ്റി വർക്കിംഗ് സെക്രട്ടറി ഇസ്മായിൽ സഅദി പാറപ്പള്ളി വിഷയാവതരണം നടത്തി.എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ബഷീർ പുളിക്കൂർ,അഷ്‌റഫ് ജൗഹരി എരുമാട്,അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന്,

മുഹമ്മദ് ടിപ്പു നഗർ,ഇത്തിഹാദ് മുഹമ്മദ് ഹാജി,

ശംസുദ്ദീൻ പുതിയപുര,

അലി സഖാഫി ചെട്ടുകുഴി,

എ.എം മഹമൂദ്,

ആസിഫ് ആലംപാടി,എ.ആർ മുട്ടത്തോടി,

സലീം കോപ്പ,

ബാത്വിഷാ അൽ ഹാദി സഖാഫി സംബന്ധിച്ചു സയ്യിദ്‌  സൈനുൽ ആബിദീൻ മുത്തുക്കോയ അൽ അഹ്‌ദൽ കണ്ണവം സമാപന കൂട്ടു പ്രാർത്ഥനക്ക് നേതൃത്വം നൽകി.മുനീർ അഹ്‌മദ്‌ സഅദി നെല്ലിക്കുന്ന് സ്വാഗതവും അഹ്‌മദ്‌ സഅദി നന്ദിയും പറഞ്ഞു.

സോൺ പ്രചരണ സമിതി ഭാരവാഹികളായി

അബ്ബാസ് സഖാഫി ചേരൂർ ( ചെയർമാൻ) അബ്ദുൽ ഖാദർ സഅദി ബാരിക്കാട്, ജബ്ബാർ ഹാജി,

സലീം കോപ്പ,

എ.കെ കമ്പാർ,

ഖലീൽ തളങ്കര ( വൈസ്:ചെയർമാൻ) അഹ്‌മദ്‌ സഅദി ചെങ്കള (ജനറൽ  കൺവീനർ) അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന്,

അബ്ദുൽ റസാഖ് സഅദി ടി.എൻ മൂല,ആസിഫ് ആലംപാടി,

എ.ആർ മുട്ടത്തോടി,അഹ്‌മദ്‌ സഅദി കുണ്ടന്നൂർ,തസ്‌ലീം കുന്നിൽ (കൺവീനർ) എ.എം മഹമൂദ് (ഫിനാൻസ് സെക്രട്ടറി).

സർക്കിൾ കൺവീനർമാരായി 

ഷഫീഖ് സഅദി കോട്ടക്കുന്ന്,ബാത്വിഷാ അൽ ഹാദി സഖാഫി (മൊഗ്രാൽ പുത്തൂർ) അലി സഖാഫി,

സുബൈർ സഅദി(മധൂർ) അഷ്‌റഫ് സഖാഫി അഫ്ളലി,നാസിർ സഖാഫി ( കാസർകോട്) നാസിർ ചേരൂർ,സിദ്ധീഖ് സഅദി തൈവളപ്പ് (ചെങ്കള) എന്നിവരെ തെരഞ്ഞെടുത്തു


More Photos